ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണിക്കിടെ; കാറിടിച്ച് മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്ക്
text_fieldsനിയന്ത്രണംവിട്ട് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയ കാര്‍
അമ്പലപ്പുഴ: ടിപ്പര്‍ ലോറി ഇടിച്ച് തകരാർ സംഭവിച്ച ട്രാന്സ്ഫോര്മറിെൻറ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കാറിടിച്ച് മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്കേറ്റു. കെ.എസ്.ഇ.ബി തകഴി സെക്ഷനിലെ ഓവര്‍സിയര്‍ സിനി, കരാര്‍ ജീവനക്കാരായ രാഹുൽ, റെജി എന്നിവർക്കാണ് പരിക്ക്.
ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേരെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നിയന്ത്രണംവിട്ട കാറിടിച്ചത്. തകഴി ലെവല്‍ക്രോസിന് പടിഞ്ഞാറുഭാഗത്തെ ട്രാന്‍സ്ഫോര്‍മറിന് കഴിഞ്ഞദിവസം ടിപ്പര്‍ലോറി തട്ടി കേടുപാട് സംഭവിച്ചിരുന്നൂ. ഇതിെൻറ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കിഴക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംതെറ്റി ട്രാൻസ്ഫോർമറിലിടിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

