Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightആലപ്പുഴ മെഡിക്കല്‍...

ആലപ്പുഴ മെഡിക്കല്‍ കോളജിൽ രാത്രി രോഗികളുമായെത്തുന്നവര്‍ വലയുന്നു

text_fields
bookmark_border
ആലപ്പുഴ മെഡിക്കല്‍ കോളജിൽ രാത്രി രോഗികളുമായെത്തുന്നവര്‍ വലയുന്നു
cancel

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന​വ​ര്‍ വ​ല​യു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മു​തി​ര്‍ന്ന ഡോ​ക്ട​ര്‍മാ​ർ കാ​ണാ​റി​ല്ല. അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ കു​റി​ച്ച് ന​ല്‍കി​യാ​ല്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ​യി​ലും ധ​ന്വ​ന്ത​രി​യി​ലും കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ കു​റി​പ്പു​മാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്ക് കു​തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ത്ത് നി​ര​വ​ധി മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ളു​ണ്ടെ​ങ്കി​ലും രാ​ത്രി ഒ​ന്നും തു​റ​ക്കാ​റി​ല്ല. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ​വ​രു​മാ​യെ​ത്തു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. മു​തി​ര്‍ന്ന ഡോ​ക്ട​ര്‍മാ​രി​ല്ലാ​ത്ത​തി​നാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കേ​ണ്ട മ​രു​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചാ​ൽ സ​മീ​പ​ത്തെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്തി​നാ​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ക​ട​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ടി​യും​വ​രും.

പ​ല​പ്പോ​ഴും വാ​ഹ​ന​സൗ​ക​ര്യ​വും ല​ഭി​ക്കാ​തെ ബ​ന്ധു​ക്ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കാ​റു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ മ​രു​ന്നു​ക​ൾ പ​ല​തും ല​ഭി​ക്കാ​റി​ല്ല. കെ​ട്ടി​ട സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ എ​ച്ച്.​ഡി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശാ​ല​മാ​യ മ​രു​ന്നു​ക​ട ആ​രം​ഭി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നം എ​ടു​ത്തി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha medical college
News Summary - Those who come to Alappuzha Medical College with patients at night are Facing Problem
Next Story