ഷാഹിദയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് നാട് കൈകോര്‍ക്കും
text_fieldsഷാഹിദ
അമ്പലപ്പുഴ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന വീട്ടമ്മയുടെ ചികിത്സ ചെലവ് സ്വരൂപിക്കാന്‍ നാട് കൈകോര്‍ക്കും. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ ചേന്നംപറമ്പിൽ സലീമിെന്റ ഭാര്യ ഷാഹിദയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പഞ്ചായത്തിെന്റ നേതൃത്വത്തിൽ ജീവൻ രക്ഷാസമിതിയാണ് പൊതുപിരിവ് നടത്തുന്നത്. വൃക്ക രോഗത്തിന് 23 വർഷമായി ചികിത്സ നടത്തുന്ന ഷാഹിദ ഇപ്പോൾ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത ഇവരുടെ ഭർത്താവ് പുന്നപ്ര മാർക്കറ്റിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്തുവരുകയാണ്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുവായി 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പഞ്ചായത്ത് പ്രസിഡൻറ് റാണി ഹരിദാസ് ചെയർപേഴ്സനും എസ്. നഹാസ് ജനറൽ കൺവീനറും ഹസൻ എം. പൈങ്ങാമഠം കോ- ഓർഡിനേറ്ററുമായി ജീവൻ രക്ഷാസമിതി രൂപീകരിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്ക് പുന്നപ്ര ബ്രാഞ്ചിൽ A/C No.196701000012076 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC : IOBA0001967.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

