Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightചൂ​ട് ക​ടു​ത്തു; തീ​രം...

ചൂ​ട് ക​ടു​ത്തു; തീ​രം വ​റു​തി​യി​ൽ

text_fields
bookmark_border
ചൂ​ട് ക​ടു​ത്തു; തീ​രം വ​റു​തി​യി​ൽ
cancel
camera_alt

മ​ത്സ്യ​ക്ഷാ​മം​മൂ​ലം തോ​ട്ട​പ്പ​ള്ളി ഹാ​ര്‍ബ​റി​ല്‍ ന​ങ്കൂ​ര​മി​ട്ട വ​ള്ള​ങ്ങ​ൾ

അ​മ്പ​ല​പ്പു​ഴ: ചൂ​ട് ക​ടു​ത്ത​തോ​ടെ തീ​ര​ത്ത് വ​റു​തി. തോ​ട്ട​പ്പ​ള്ളി തീ​ര​ത്തു​നി​ന്ന് പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ല്‍ പോ​യ വ​ള്ള​ങ്ങ​ള്‍ പ​ല​തും നി​രാ​ശ​യോ​ടെ​യാ​ണ് തീ​ര​ത്ത​ണ​ഞ്ഞ​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ക​ടു​ത്ത​ചൂ​ടി​ല്‍ മീ​നു​ക​ൾ ആ​ഴ​ക്ക​ട​ല്‍ തേ​ടി​പോ​യ​താ​ണ് വ​റു​തി​ക്ക് കാ​ര​ണം. ചെ​റി​യ വ​ള്ള​ങ്ങ​ള്‍ മാ​ത്ര​മാ​ണ് തോ​ട്ട​പ്പ​ള്ളി ഹാ​ര്‍ബ​റി​ല്‍ നി​ന്ന്​ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. പു​ല​ർ​ച്ച പോ​യി രാ​വി​ലെ തി​രി​ച്ചെ​ത്തു​ന്ന​വ​രും വൈ​കി​ട്ട് പോ​യി രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്തു​ന്ന​വ​രു​മു​ണ്ട്. കി​ട്ടു​ന്ന​താ​ക​ട്ടെ പൊ​ടി​മ​ത്തി​ക​ള്‍ മാ​ത്ര​മാ​ണ്.

ഒ​രു​ത​വ​ണ ക​ട​ലി​ല്‍പോ​യി മ​ട​ങ്ങി​യെ​ത്തു​മ്പോ​ള്‍ 5000 രൂ​പ​യോ​ളം ഇ​ന്ധ​ന​ച്ചെ​ല​വി​നാ​യി വേ​ണം. നാ​ലാ​ള്‍ പ​ണി​യെ​ടു​ക്കു​ന്ന ഇ​ത്ത​രം വ​ള്ള​ങ്ങ​ളി​ല്‍കി​ട്ടു​ന്ന​ത് 2000 മു​ത​ല്‍ 5000 രൂ​പ വ​രെ​യു​ള്ള മീ​നു​ക​ളാ​ണ്. 40 മു​ത​ല്‍ 50 തൊ​ഴി​ലാ​ളി​ക​ള്‍ വ​രെ ക​ട​ലി​ല്‍ പോ​കു​ന്ന വ​ള്ള​ങ്ങ​ളു​മു​ണ്ട്. നാ​ലും അ​ഞ്ചും യ​ന്ത്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. ഇ​വ​ര്‍ക്കാ​ക​ട്ടെ ഇ​ന്ധ​ന​ച്ചെ​ല​വി​ന​ത്തി​ല്‍ 10,000 മു​ത​ല്‍ 15,000 രൂ​പ​വ​രെ വേ​ണ്ടി​വ​രും. ഇ​വ​രും ഇ​ന്ധ​ന​ച്ചെ​ല​വി​ന് പോ​ലും വ​ക​യി​ല്ലാ​തെ​യാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഇ​തി​നി​ടെ ക​ട​ല്‍പ്പ​ന്നി ശ​ല്യ​വും തൊ​ഴി​ലാ​ളി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഇ​വ വ​ല​ന​ശി​പ്പി​ക്കു​ന്ന​തും ചെ​ല​വ് വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ്. പ​ല​രും ക​ണ​ക്കെ​ണി​യി​ലാ​യെ​ങ്കി​ലും ഓ​രോ ദി​വ​സ​വും പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ല്‍പോ​യ പ​ല​രും വ​ള്ള​ങ്ങ​ള്‍ ഹാ​ര്‍ബ​റി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​യാ​യ ചാ​ക​ര ക​നി​യാ​ത്ത വ​ർ​ഷം കൂ​ടി​യാ​ണി​ത്. മ​ത്തി​യു​ടേ​യും അ​യ​ല​യു​ടേ​യും ല​ഭ്യ​ത വ​ള​രെ കു​റ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. കാ​ല​വ​ർ​ഷ​വും ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യും വ​ർ​ഷം മു​ഴു​വ​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് കൊ​ടും ചൂ​ട് തീ​ര​ത്തെ വ​റു​തി​യു​ടെ പി​ടി​യി​ലാ​ക്കി​യ​ത്. തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന നൂ​റു​ക​ണ​ക്കി​നു ചെ​റു​തും വ​ലു​തു​മാ​യ വ​ള്ള​ങ്ങ​ൾ​ക്ക് മ​ത്സ്യ​ക്ഷാ​മം മൂ​ലം അ​ധ്വാ​നം മാ​ത്രം മി​ച്ച​മാ​യി. ഒ​രാ​ൾ പ​ണി​യെ​ടു​ക്കു​ന്ന പൊ​ന്തു​വ​ല​ക്കാ​രു​ടെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​യി. പ​ല​ർ​ക്കും വ​ള​ർ​ച്ച​യെ​ത്താ​ത്ത പൊ​ടി​മ​ത്തി ല​ഭി​ച്ചെ​ങ്കി​ലും ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​തു മൂ​ലം കി​ട്ടു​ന്ന വി​ല​യ്ക്കു കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ തോ​ട്ട​പ്പ​ള്ളി​യ​ട​ക്കം ജി​ല്ല​യി​ലെ ച​ന്ത​ക്ക​ട​വു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും മി​ക്ക​വാ​റും നി​ല​ച്ച നി​ല​യി​ലാ​യി. ആ​ളൊ​ഴി​ഞ്ഞ​തോ​ടെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. തോ​ട്ട​പ്പ​ള്ളി​യി​ൽ മീ​ൻ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത് അ​ന്ത​ർ​സം​സ്ഥാ​ന​ത്ത്​ നി​ന്ന്​ എ​ത്തി​ക്കു​ന്ന മീ​നു​ക​ളാ​ണ്. കേ​ര അ​ട​ക്ക​മു​ള്ള വ​ലി​യ മീ​നു​ക​ളാ​ണ്​ ഇ​വി​ടെ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatextreme hotintense heat
News Summary - The heat is intense; the drought is extreme.
Next Story