ദലിത് യുവതിയെ ജാതിപ്പേര് വിളിച്ച കേസിൽ ഗ്രാമപഞ്ചായത്ത് അംഗം കീഴടങ്ങി
text_fieldsഅജീഷ്
അമ്പലപ്പുഴ: ദലിത് യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസിൽ ഗ്രാമപഞ്ചായത്ത് അംഗം കീഴടങ്ങി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം അജീഷാണ് അമ്പലപ്പുഴ സ്റ്റേഷനിൽ കീഴടങ്ങിയത്.
ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ജാതിപ്പേര് പറഞ്ഞ് ആക്ഷേപിെച്ചന്ന് കാട്ടി വാർഡിലെ യുവതി അമ്പലപ്പുഴ പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുക്കാതെ വന്നതോടെ എസ്.പിക്ക് പരാതി നൽകി. ഇതിനുശേഷം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. യുവതി മജിസ്ട്രേറ്റിന് മുന്നിൽ നേരിട്ടും മൊഴി നൽകിയിരുന്നു.
അജീഷിെൻറ ജാമ്യാപേക്ഷ അതിനിടെ ജില്ല സെഷൻസ് കോടതിയും ഹൈകോടതിയും തള്ളി. സി.പി.എം പഞ്ചായത്ത് അംഗമായ അജീഷിനുവേണ്ടി പാർട്ടി നേതാക്കൾ പരാതിക്കാരിയുടെ വീട്ടിൽ കയറിയിറങ്ങി ഒത്തുതീർപ്പ് ശ്രമം നടത്തിയിരുന്നു. ഇതും പാളിയതോടെയാണ് കീഴടങ്ങൽ.

