തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു; തൊഴിലാളികൾ രക്ഷപ്പെട്ടു
text_fieldsതിരമാലയില്‍പെട്ട് തകര്‍ന്ന വള്ളം കരക്കെത്തിക്കുന്നു
അമ്പലപ്പുഴ: തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽ വീട്ടിൽ ചന്ദ്രദാസിന്റെ ഉടമസ്ഥതയിലുളള നാഗൻ എന്ന വള്ളമാണ് ഞായറാഴ്ച രാവിലെ തൃക്കുന്നപ്പുഴ പടിഞ്ഞാറ് കടലിൽ മറിഞ്ഞത്.
വല വലിക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. 14 തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. നീർക്കുന്നം സ്വദേശി അഷറഫ് കുഞ്ഞിന്റെ തോളെല്ലിന് അപകടത്തിൽ പരിക്കേറ്റു. അദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. വള്ളം പൂർണമായി തകർന്നു. 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ചന്ദ്രദാസ് പറഞ്ഞു.

