കാക്കാഴം മുസ്ലിം ജമാഅത്ത് കുളത്തിൽ മത്സ്യകൃഷിക്ക് തുടക്കം
text_fieldsകാക്കാഴം മുസ്ലിം ജമാഅത്ത് കുളത്തിൽ മത്സ്യകൃഷി എച്ച്. സലാം എം.എൽ.എ മത്സ്യവിത്ത് നിക്ഷേപിച്ച്
ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കാക്കാഴം മുസ്ലിം ജമാഅത്ത് കുളത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. കാർപ്പ് ഇനത്തിൽപെട്ട രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രമേശൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കെ. നജീബ്, ജമാഅത്ത് പ്രസിഡൻറ് അഡ്വ. എ. നിസാമുദ്ദീൻ, വൈസ് പ്രസിഡൻറ് എം. മുഹമ്മദ്കോയ, ജനറൽ സെക്രട്ടറി എ. മുഹമ്മദ് മുസ്തഫ, അമ്പലപ്പുഴ തെക്ക് ഫിഷറീസ് ഓഫിസർ സൂര്യ, അക്വാകൾചർ പ്രമോട്ടർമാരായ രഞ്ജിനി, റിൻഷാ രാജേന്ദ്രൻ, കമലേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

