അടഞ്ഞുകിടന്ന ഓഡിറ്റോറിയത്തില്‍നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി
text_fieldsഓഡിറ്റോറിയത്തില്‍നിന്ന് പുക ഉയരുന്നു
അമ്പലപ്പുഴ: നിക്ഷേപകരുടെ പരാതിയെ തുടർന്ന് തർക്കത്തിൽ കിടന്ന വളഞ്ഞവഴിയിലെ ശ്രീനാരായണ കമ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. എസ്.എന്‍.ഡി.പി യോഗം 363ാം നമ്പര്‍ ശാഖയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഓഡിറ്റോറിയം.
നിക്ഷേപതട്ടിപ്പ് നടന്നതിന്‍റെ പേരില്‍ നിക്ഷേപക സംഘാടക സമിതി നല്‍കിയ ഹരജിയിലെ തർക്കത്തിൽ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഇരുനില കെട്ടിടത്തിന് മുകളിൽനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ ഒരു യൂനിറ്റ് അഗ്നിശമന സേനയും കെട്ടിടത്തിൽ പരിശോധന നടത്തി പഴയ ബെഡിന് തീപിടിച്ചതാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം വൈകുന്നേരങ്ങളിൽ മദ്യപ സംഘത്തിന്‍റെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് ഇവിടമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

