Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂലില്‍ കുരുങ്ങിയ കാക്കക്ക് രക്ഷകരായി സുരക്ഷാ ജീവനക്കാര്‍

text_fields
bookmark_border
Security guards rescue a crow
cancel
camera_alt

കാ​ക്ക​യു​ടെ ചി​റ​കി​ല്‍ കു​രു​ങ്ങി​യ നൂ​ല്‍ മു​റി​ച്ചു​നീ​ക്കു​ന്ന യു​വാ​വും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും

Listen to this Article

അമ്പലപ്പുഴ: മണിക്കൂറുകളോളം നൂലില്‍ കുരുങ്ങി ജീവൻ ആടിയുലഞ്ഞ കാക്കക്ക് രക്ഷകരായി സുരക്ഷാ ജീവനക്കാരും മോര്‍ച്ചറി ജീവനക്കാരനും.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. ഇ ബ്ലോക്കിന്‍റെ നാലാം നിലയിലും പാര്‍ക്കിങ് ഏരിയയിലെ പുളിമരത്തിലുമായി കുരുങ്ങിയ പൊട്ടിയ പട്ടത്തിന്‍റെ നൂലിലാണ് കാക്കയുടെ ചിറക് കുരുങ്ങിയത്. നൂലില്‍പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച കാക്ക കൂടുതല്‍ കുരുക്കില്‍പെട്ടു.

തുടര്‍ന്നാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും മോര്‍ച്ചറി ജീവനക്കാരനായ സന്ദീപും ചേര്‍ന്ന് കാക്കയെ രക്ഷപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. ഇതിനിടെ കണ്ടുനിന്ന രോഗിയുടെ കൂട്ടിരിപ്പുകാരും സഹായത്തിനെത്തി. കയറും വടിയും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ സുരക്ഷാ ജീവനക്കാരന്‍ നാലാം നിലയിലെ ജനലിലൂടെ സണ്‍ഷേഡില്‍ കയറി നൂല് മുറിച്ചുവിടുകയായിരുന്നു. പിന്നീട് ചിറകില്‍ കുരുങ്ങിയ നൂല് മുറിച്ചുനീക്കിയതിന് ശേഷം കാക്കയെ പറത്തിവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Security guards rescue a crow
Next Story