കടലിൽ കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു
text_fieldsഅമ്പലപ്പുഴ: കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കരിയിൽ ആൻറണി (കുഞ്ഞുമോൻ) - ലിസി ദമ്പതികളുടെ മകൻ അലനെയാണ് (17) കാണാതായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് അലനും നാലു സുഹൃത്തുക്കളും ചേർന്ന് വാടക്കൽ അറപ്പക്കൽപൊഴിക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിലും തിരമാലയിലും പെട്ട് അലനെ കാണാതാകുകയായിരുന്നു. തോട്ടപ്പള്ളിയിൽ നിന്നെത്തിച്ച തീരദേശ പൊലീസിെൻറ ബോട്ടും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

