Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തശ്ശിയെ മരണത്തിൽനിന്ന് കൈപിടിച്ചുയര്‍ത്തിയ റോജിന് ജീവന്‍രക്ഷാപഥക് കൈമാറി

text_fields
bookmark_border
rojan
cancel
camera_alt

ജീ​വ​ന്‍ര​ക്ഷാ​പ​ഥ​ക്​ റോ​ജി​ന്​ ക​ല​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് കൈ​മാ​റു​ന്നു

Listen to this Article

അമ്പലപ്പുഴ: മുത്തശ്ശിയെ മരണത്തിന്‍റെ ആഴപ്പരപ്പില്‍നിന്ന് ജീവിതത്തിലേക്ക് പിടിച്ചുയർത്തിയ റോജിനെത്തേടിയെത്തിയത് ജീവന്‍രക്ഷാപഥക്. പുന്നപ്ര പുത്തൻപുരയ്ക്കൽ റോബർട്ടിന്റെയും ജിൻസിയുടെയും മകനാണ് റോജിൻ. 2019 ജനുവരി 27നാണ് മുത്തശ്ശിയെ റോജിൻ രക്ഷിച്ചത്. മുത്തശ്ശി മറിയാമ്മയോടൊപ്പം ചെറുവള്ളത്തിൽ പൂക്കൈതയാർ മുറിച്ച് പള്ളിയിലേക്കു പോകുന്നതിനിടെ ഹൗസ് ബോട്ടിന്‍റെ ഓളത്തിൽപെട്ട് മറിയുകയായിരുന്നു. മുത്തശ്ശി മുങ്ങിത്താഴുന്നത് കണ്ട് റോജിൻ റോബർട്ട് മുത്തശ്ശിയെ മറിഞ്ഞുകിടന്ന വള്ളത്തില്‍ കരയിലെത്തിച്ചു. അന്ന് 12 വയസ്സായിരുന്നു റോജിന്. നിരവധി ആദരമാണ് ലഭിച്ചത്. 2020ലാണ് രാഷ്ട്രപതിയുടെ ജീവൻരക്ഷാപഥക് അവാർഡിന് അർഹത നേടിയത്. കലക്ടറുടെ ചേംബറിൽ ശനിയാഴ്ച കലക്ടർ ഡോ. രേണുരാജ് അവാർഡ് കൈമാറി. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റോബിന്‍ ജോര്‍ജ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rojin, who raised his grandmother from the dead
Next Story