Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightറോക്കറ്റുയർന്നു;...

റോക്കറ്റുയർന്നു; ആർപ്പുവിളിച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
റോക്കറ്റുയർന്നു; ആർപ്പുവിളിച്ച്​ വിദ്യാർഥികൾ
cancel
camera_alt

അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ​ഹി​രാ​കാ​ശ ശാ​സ്ത്ര വി​ജ്ഞാ​ന പ​രി​പാ​ടി ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​വി. പ്രി​യ

ഉ​ദ്ഘാ​ട​നം ചെയ്യുന്നു

അ​മ്പ​ല​പ്പു​ഴ: കൗ​ണ്ട്ഡൗ​ൺ അ​ഞ്ചി​ല്‍ തു​ട​ങ്ങി ഒ​ന്നി​ല്‍ അ​വ​സാ​നി​ച്ച​പ്പോ​ഴേ​ക്കും ത​യാ​റാ​യി​രു​ന്ന റോ​ക്ക​റ്റ് ആ​കാ​ശ​ത്തേ​ക്കു​യ​ർ​ന്നു. ആ​ർ​പ്പു​വി​ളി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​മാ​ണ് അ​പൂ​ർ​വ കാ​ഴ്ച​ക്ക് വി​രു​ന്നൊ​രു​ക്കി​യ​ത്. സ്കൂ​ളി​ലെ ശാ​സ്ത്ര ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​സ്ട്രോ​വി​ൻ എ​ന്ന പേ​രി​ൽ നി​ക്കോ​ളാ​സ് ടെ​സ്ല ടെ​ക്നോ​ള​ജി എ​ന്ന ശാ​സ്ത്ര സ്ഥാ​പ​ന​ത്തി​ന്റെ സ​ഹാ​യ​ത്താ​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

തോ​മ​സ്, ര​ശ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ അ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ​ത്. ഇ​തി​നു​ശേ​ഷം റോ​ക്ക​റ്റി​ന്റെ ചെ​റു​മാ​തൃ​ക​യും ത​യാ​റാ​ക്കി.

ദ്ര​വീ​കൃ​ത ഇ​ന്ധ​ന​മാ​ണ് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. വി​ശാ​ല​മാ​യ സ്കൂ​ൾ മൈ​താ​ന​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് വി​ക്ഷേ​പ​ണ​ത്തി​നാ​യി റോ​ക്ക​റ്റ് ത​യാ​റാ​ക്കി​യ​ത്. സ്കൂ​ളി​ലെ 1500ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ന് സാ​ക്ഷി​ക​ളാ​യി. ര​ണ്ട് റോ​ക്ക​റ്റു​ക​ളാ​ണ് വി​ക്ഷേ​പി​ച്ച​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​വി. പ്രി​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ശോ​ഭ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​കെ. അ​ശോ​ക് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ശ്രീ​ജ ര​തീ​ഷ്, ആ​ർ. ജ​യ​രാ​ജ, പ​ഞ്ചാ​യ​ത്ത്​ അം​ഗം സു​ഷ​മ രാ​ജീ​വ്, പ്ര​ഥ​മാ​ധ്യാ​പി​ക ഫാ​ൻ സി.​വി, വി.​എ​ച്ച്.​എ​സ്.​ഇ പ്രി​ൻ​സി​പ്പ​ൽ മേ​രി ഷി​ബ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​എ​ച്ച്. ഹ​നീ​ഷ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsRocketKnowledge
News Summary - Rocket Launch Knowledge Imparted to Students
Next Story