Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightസമ്മേളനച്ചെലവ്...

സമ്മേളനച്ചെലവ് കുറച്ചു, മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് കിടപ്പാടം ഉറപ്പായി

text_fields
bookmark_border
സമ്മേളനച്ചെലവ് കുറച്ചു, മാതാപിതാക്കൾ നഷ്ടപ്പെട്ട  പെൺകുട്ടികൾക്ക് കിടപ്പാടം ഉറപ്പായി
cancel

അ​മ്പ​ല​പ്പു​ഴ: ട്രേ​ഡ് യൂ​നി​യ​ന്‍റെ ല​യ​ന സ​മ്മേ​ള​ന​ത്തി​ന് സ്വ​രു​ക്കൂ​ട്ടി​യ തു​ക​യി​ൽ​നി​ന്ന് ജ​പ്തി ഭീ​ഷ​ണി​യാ​ലാ​യ കി​ട​പ്പാ​ട​ത്തി​ന്‍റെ വാ​യ്പ അ​ട​ച്ച് മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട പെ​ൺ​മ​ക്ക​ൾ​ക്ക് ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മൊ​രു​ക്കി പ്ര​വ​ർ​ത്ത​ക​ർ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ പോ​തി​ര​പ്പ​ള്ളി വീ​ട്ടി​ൽ ര​ഞ്ജി​ത് ലാ​ൽ-​ശ്രീ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് കേ​ര​ള ബാ​ങ്ക് ട്രേ​ഡ് യൂ​നി​യ​ൻ ല​യ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ട​പ്പാ​ടം ല​ഭി​ച്ച​ത്. കി​ട​പ്പാ​ടം സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യി പു​ന്ന​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന്​ ര​ഞ്ജി​ത് ലാ​ൽ 1.30 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. മു​ട​ക്കം വ​രു​ത്താ​തെ വാ​യ്പ തി​രി​ച്ച​ട​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ട് പെ​ൺ​മ​ക്ക​ളെ ര​ഞ്ജി​ത് ലാ​ലി​ന്‍റെ ത​ണ​ലി​ലാ​ക്കി ശ്രീ​ക​ല യാ​ത്ര​യാ​കു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ വ​രു​മാ​നം നി​ല​ച്ച​തോ​ടെ വാ​യ്പ തി​രി​ച്ച​ട​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ 71,475 രൂ​പ കു​ടി​ശ്ശി​ക​യാ​യി. ഇ​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് ര​ഞ്ജി​ത് ലാ​ലും മ​രി​ച്ചു. കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​യ​തോ​ടെ മ​ക്ക​ൾ ര​ണ്ടു​പേ​രെ​യും മാ​തൃ​സ​ഹോ​ദ​രി ശ്രീ​വി​ദ്യ​യും ഭ​ർ​ത്താ​വ് ജി​ജി​മോ​നും അ​വ​രോ​ടൊ​പ്പം കൊ​ണ്ടു​പോ​യി. ര​ത്ന​മ്മ ജ്യേ​ഷ്ഠ​സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളോ​ടൊ​പ്പം താ​മ​സ​മാ​ക്കി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ശി​വ​ൻ ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ കോ​ഓ​പ​റേ​റ്റി​വ് എം​പ്ലോ​യീ​സ് യൂ​നി​യ​ൻ സി.​ഐ.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി ശാ​ന്താ​റാ​മി​നോ​ട് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ സ​ത്യ​പാ​ല​ൻ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് പു​ന്ന​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ർ പ​ലി​ശ​യി​ന​ത്തി​ൽ 36,156 രൂ​പ ഒ​ഴി​വാ​ക്കി. എ​ങ്കി​ലും ബാ​ക്കി​ത്തു​ക അ​ട​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ര​ത്ന​മ്മ ര​ണ്ട് കൊ​ച്ചു​മ​ക്ക​ളോ​ടൊ​പ്പം എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്നു. തു​ട​ർ​ന്നാ​ണ് ട്രേ​ഡ് യൂ​നി​യ​ന്‍റെ ല​യ​ന സ​മ്മേ​ള​ന​ത്തി​ന് സ്വ​രു​ക്കൂ​ട്ടി​യ തു​ക​യി​ൽ​നി​ന്ന്​ ഈ ​കു​ടം​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വാ​യ്പ​യെ​ടു​ത്ത ഇ​ന​ത്തി​ൽ തി​രി​ച്ച​ട​ക്കാ​നു​ള്ള 32,568 രൂ​പ അ​ട​ച്ച് ആ​ധാ​രം ആ​ദി​ത്യ​യെ​യും ഹ​ദ്യ​യേ​യും തി​രി​ച്ചേ​ൽ​പി​ച്ചു. ആ​ല​പ്പു​ഴ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ച്ച്. സ​ലാം എം.​എ​ൽ.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കി​ട​പ്പാ​ട​ത്തി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseKerala Bank Trade Union
News Summary - Reduce meeting costs Lost parents The girls were guaranteed a house
Next Story