Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഅമ്പലപ്പുഴ താലൂക്കിൽ...

അമ്പലപ്പുഴ താലൂക്കിൽ റേഷൻ വിതരണം മുടങ്ങി

text_fields
bookmark_border
Ration distribution
cancel

ആ​ല​പ്പു​ഴ: കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ്​ തൊ​ഴി​ലാ​ളി​ക​ളെ പി​ൻ​വ​ലി​ച്ച​തോ​ടെ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ റേ​ഷ​ൻ ധാ​ന്യ​ങ്ങ​ളു​ടെ വി​ത​ര​ണം മു​ട​ങ്ങി. മാ​ർ​ച്ച്​ 31 വ​രെ ക​രാ​റു​കാ​ര​ൻ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്​ 15.20 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഈ ​തു​ക വ്യാ​ഴാ​ഴ്ച​ക്കു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്ന്​ കാ​ണി​ച്ച്​ ബോ​ർ​ഡ്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. ഈ ​തു​ക ക​രാ​റു​കാ​ര​ൻ അ​ട​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ്​ ബോ​ർ​ഡ്​ തൊ​ഴി​ലാ​ളി​ക​ളെ വി​ട്ടു​ന​ൽ​കാ​തി​രു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​ന് തു​ല്യ​മാ​യ തു​ക ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത തൊ​ഴി​ലു​ട​മ മു​ൻ​കൂ​റാ​യി അ​ട​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ക്കു​ക​യും കു​ടി​ശ്ശി​ക വ​രു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി. തു​ക ന​ൽ​കാ​തി​രു​ന്ന​തോ​ടെ ഈ​മാ​സം നാ​ലി​ന് തു​ട​ങ്ങേ​ണ്ട ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം 16നാ​ണ് തു​ട​ങ്ങി​യ​ത്. അ​തി​നാ​ൽ പ​ല​യി​ട​ത്തും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ല.

അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം പ​ല​പ്പോ​ഴും ഇ​ഴ​ഞ്ഞാ​ണ്​ നീ​ങ്ങു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത്​ വി​ത​ര​ണം ന​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വ്യാ​പാ​രി​ക​ളും സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​ തൊ​ഴി​ലാ​ളി​ക​ളെ പി​ൻ​വ​ലി​ച്ചു​ള്ള സ​മ​ര​വും ന​ട​ന്ന​തോ​ടെ വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ്സ​​പ്പെ​ട്ടു. എ​ന്നാ​ൽ, ഭ​ക്ഷ്യ​ധാ​ന്യം വാ​തി​ൽ​പ​ടി വി​ത​ര​ണ​ത്തി​ലൂ​ടെ 25 ല​ക്ഷം രൂ​പ സ​പ്ലൈ​കോ​യി​ൽ​നി​ന്ന്​ കി​ട്ടാ​നു​ണ്ടെ​ന്ന്​ ക​രാ​റു​കാ​ർ പ​റ​ഞ്ഞു. ഇ​ത്​ കി​ട്ടി​യാ​ൽ മാ​ത്ര​മേ ക്ഷേ​മ ബോ​ർ​ഡി​ൽ തു​ക അ​ട​ക്കാ​ൻ പ​റ്റൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണി​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbalapuzhaRation Distribution
News Summary - Ration distribution stopped in Ambalapuzha taluk
Next Story