പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് പതാക ഉയർന്നു
text_fieldsപുന്നപ്ര-വയലാർ രക്തസാക്ഷി സ്മൃതി വാരാചരണത്തിന് തുടക്കംകുറിച്ച് വാരാചരണ കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ പതാക ഉയർത്തുന്നു. എച്ച്. സലാം എം.എൽ.എ, എ. ഓമനക്കുട്ടൻ, വി.സി. മധു, പി. സുരേന്ദ്രൻ, വി.കെ. ബൈജു, ഗുരുലാൽ, ഷാംജി, പി.ജി. സൈറസ് തുടങ്ങിയവർ സമീപം
അമ്പലപ്പുഴ: 75ാമത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് സമരഭൂമിയില്‍ പതാക ഉയർന്നു. പുറക്കാട് പഞ്ചായത്ത് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ.അശോകനിൽനിന്ന് പ്രസിഡൻറ് പി.സുരേന്ദ്രൻ തോട്ടള്ളിയിൽ പതാക ഏറ്റുവാങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ സമര സേനാനി വലിയ തൈപ്പറമ്പിൽ ശശിധരെൻറ ഭാര്യ ശ്യാമളയിൽനിന്ന് വാരാചരണക്കമ്മിറ്റി സെക്രട്ടറി ടി.എസ്. ജോസഫ് കൊടിമരം ഏറ്റുവാങ്ങി.
വാരാചരണക്കമ്മിറ്റി പ്രസിഡൻറ് ഇ.കെ. ജയൻ പതാക ഉയർത്തി. സി.എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ പ്രഭാഷണം നടത്തി. എച്ച്. സലാം എം.എൽ.എ, ഡി. അശോക് കുമാർ, വി.സി മധു, സി. ഷാംജി തുടങ്ങിയവർ സംബന്ധിച്ചു.

