Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightത​ക​ർ​ന്നു​വീ​ഴാ​റാ​യ...

ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ൽഭീ​തി​യോ​ടെ വ​യോ​ദ​മ്പ​തി​ക​ൾ

text_fields
bookmark_border
ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ൽഭീ​തി​യോ​ടെ വ​യോ​ദ​മ്പ​തി​ക​ൾ
cancel

അ​മ്പ​ല​പ്പു​ഴ: ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ൽ വ​യോ​ദ​മ്പ​തി​ക​ൾ ഭീ​തി​യോ​ടെ ക​ഴി​യു​ന്നു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കാ​ക്കാ​ഴം പി.​ബി ജ​ങ്​​ഷ​നു സ​മീ​പം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മു​ഹ​മ്മ​ദ്​ (90), ഭാ​ര്യ റം​ല​ത്ത്​ (60) എ​ന്നി​വ​രാ​ണ്​ ജീ​വ​ൻ പ​ണ​യം​വെ​ച്ച് ഈ ​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. 12 വ​ർ​ഷം മു​മ്പ്​ സ​ർ​ക്കാ​റി​െൻറ എം.​എ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടാ​ണി​ത്. നാ​ലു​വ​ർ​ഷം മു​മ്പ്​ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടി​െൻറ ത​റ​യും മു​റി​ക​ളു​ടെ ഭി​ത്തി​ക​ളും വി​ണ്ടു​കീ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ര​ണ്ടു​പ്ര​ള​യ​വും കൂ​ടി വ​ന്ന​തോ​ടെ വീ​ട് വീ​ണ്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

ക​ല​ക്ട​ർ, പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് തു​ട​ങ്ങി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും വീ​ടി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​പോ​ലും ഇ​തു​വ​രെ തു​ക കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മു​ഹ​മ്മ​ദി​ന് കി​ട്ടു​ന്ന വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് മ​ക്ക​ളി​ല്ലാ​ത്ത ഈ ​കു​ടും​ബ​ത്തി​െൻറ ഏ​ക​വ​രു​മാ​നം. ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ലെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്തി വീ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​മ്പ​ല​പ്പു​ഴ ശാ​ഖ​യി​ലെ 014505300007644 അ​ക്കൗ​ണ്ട് ന​മ്പ​റി​ൽ ഇ​വ​ർ​ക്ക്​ സ​ഹാ​യം അ​യ​ക്കാം. ഫോ​ൺ: 9745238498.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Old coupleDangerous life
News Summary - Old couple dangerous life
Next Story