കടല്‍ഭിത്തിയില്ല: തീരദേശം ഭീതിയില്‍ പുലിമുട്ട് നിർമിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല
text_fieldsകടൽ ഭിത്തിയില്ലാത്ത പുന്നപ്ര വിയാനി തീരത്തേക്ക് കടൽ ഇരച്ചുകയറുന്നു
അമ്പലപ്പുഴ: ജില്ലയുടെ കടൽ ഭിത്തിയില്ലാത്ത തീരങ്ങളിൽ തിരമാലകൾ ഇരച്ചുകയറുന്നത് തീരദേശവാസികളെ പരിഭ്രാന്തിയിലാക്കുന്നു. കടൽഭിത്തിയില്ലാത്ത പല ഭാഗത്തും പുലിമുട്ട് നിർമിക്കു ളായ വളഞ്ഞവഴി മുതൽ വണ്ടാനം മാധവൻമുക്ക് വരെ കടലാക്രമണം തടയാൻ ടെട്രാപോഡ് നിരത്തി. ഇതിനു കോടികൾ ചെലവായെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം എന്ന രീതിയിൽ തീരദേശത്ത് വലിയൊരു സംഭവമായിരുന്നു. എന്നാൽ, ടെട്രാപോഡ് നിരത്തിയ മേഖലയിൽ പോലും കഴിഞ്ഞ ദിവസം തിരമാലകൾ ഇരച്ചുകയറിയതിനെ തുടർന്ന് പല കുടുബങ്ങളും ഒഴിഞ്ഞു പോയി. കടലാക്രമണം തടയുന്നതിന് പുലിമുട്ട് നിർമാണ ആവശ്യമായി ഏറെ സമരം ചെയ്തവരാണ് പുന്നപ്ര വിയാനി തീരദേശ വാസികൾ. ഇവിടെ കടൽ ഭിത്തിയോട് കൂടിയുള്ള പുലിമുട്ട് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പുലിമുട്ടോട് കൂടിയ കടല്‍ഭിത്തി വേണം
അമ്പലപ്പുഴ: പുന്നപ്രയിൽ കടൽ കയറ്റം ശക്തമായ സ്ഥലങ്ങളിൽ പുലിമുട്ടോടുകുടിയ കടൽ ഭിത്തി നിർമിക്കാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് കെ.എഫ്. തോബിയാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ ആവശ്യമുന്നയിച്ചു തീരദേശവാസികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും ചില മേഖല കേന്ദ്രീകരിച്ച് മാത്രമാണ് പുലിമുട്ട് നിർമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

