Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightപു​ന​ർ​ഗേ​ഹ​മാ​യി​ല്ല:...

പു​ന​ർ​ഗേ​ഹ​മാ​യി​ല്ല: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പെ​രു​വ​ഴി​യി​ൽ

text_fields
bookmark_border
പു​ന​ർ​ഗേ​ഹ​മാ​യി​ല്ല: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പെ​രു​വ​ഴി​യി​ൽ
cancel

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തോ​ട്ട​പ്പ​ള്ളി മ​ണ്ണ‌ും​പു​റ​ത്ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റി​യ പു​ന​ർ​ഗേ​ഹം സ​ഫ​ലം ഭ​വ​ന സ​മു​ച്ച​യം ഫ്ലാ​റ്റു​ക​ളി​ൽ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​ത് മൂ​ലം കി​ട​പ്പാ​ടം ല​ഭി​ച്ച​വ​ർ പെ​രു​വ​ഴി​യി​ൽ. മു​റി​ക​ളി​ൽ ഫാ​നും ലൈ​റ്റും പൈ​പ്പു​ക​ളും ഉ​ൾ​പ​ടെ സ്ഥാ​പി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​താ​ണ് വീ​ടി​ന്റെ താ​ക്കോ​ൽ ല​ഭി​ച്ച​വ​ർ​ക്കു ക​യ​റി താ​മ​സി​ക്കാ​ൻ ത​ട​സ്സ​മാ​യ​ത്. റ​വ​ന്യു വ​കു​പ്പ്​ ഫി​ഷ​റീ​സ് വ​കു​പ്പി​ന്​ കൈ​മാ​റി​യ മൂ​ന്ന് ഏ​ക്ക​ർ 48 സെ​ന്‍റ്​ ഭൂ​മി​യി​ൽ 26.5 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ഫ്ലാ​റ്റ് നി​ർ​മി​ച്ച​ത്.

കേ​ര​ള തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍പ​റേ​ഷ​നാ​യി​രു​ന്നു ഫ്ലാ​റ്റു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല. ക​ട​ലാ​ക്ര​മ​ണ സ​മ​യ​ത്തും വേ​ലി​യേ​റ്റ സ​മ​യ​ത്തും ക​ട​ൽ വെ​ള്ളം ക​യ​റി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മി​ല്ലാ​തെ വ​ല​യു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി കു​ടു​ബ​ങ്ങ​ളെ​യും ന​ല്ല രീ​തി​യി​ൽ പാ​ർ​പ്പി​ക്കാ​നാ​ണ് ഫ്ലാ​റ്റ് സ​മു​ച്ച​യം ഒ​രു​ക്കി​യ​ത്. അ​മ്പ​ല​പ്പു​ഴ​യി​ലെ ഭൂ​ര​ഹി​ത​രും കി​ട​പ്പാ​ടു​മി​ല്ലാ​ത്ത​തു​മാ​യ 204 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന​മാ​ണ് വി​ഭാ​നം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യം ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി​രു​ന്ന സ​ജി ചെ​റി​യാ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​ൽ 84 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഫ്ലാ​റ്റു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, 76 ഫ്ലാ​റ്റു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വൈ​ദ്യു​തി ല​ഭി​ച്ച​ത്. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും ഇ​വി​ടെ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ​ക്കു​മാ​ണ് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റാ​ൻ ആ​ഗ്ര​ഹി​ച്ചെ​ത്തി​യ പ​ല​രും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്.ഫ്ലാ​റ്റു​ക​ൾ ല​ഭി​ച്ച​വ​ർ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ഇ​ട​ക്കെ​​ത്തി മു​റി​ക​ൾ വൃ​ത്തി​യാ​ക്കി മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഫ്ലാ​റ്റ് കി​ട്ടി​യ​തി​നാ​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്​ ഒ​ഴി​ഞ്ഞാ​ൽ പെ​രു​വ​ഴി​യി​ൽ അ​ഭ​യം തേ​ടേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​രും. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ വാ​ട​ക വീ​ട്ടി​ലും ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഷെ​ഡി​ലും ക​ഴി​യു​ന്ന​വ​ർ എ​ങ്ങോ​ട്ടു പോ​ക​ണ​മെ​ന്നാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ ഫ്ലാ​റ്റ് കെ​ട്ടി​ട​ത്തി​ൽ ഭ​വ​നം ല​ഭി​ച്ച​വ​ർ ചോ​ദി​ക്കു​ന്ന​ത്.

പ​ര​സ്പ​രം പ​ഴി​ചാ​രി വ​കു​പ്പ് അ​ധി​കൃ​ത​ർ

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി മ​ണ്ണും​പു​റം പു​ന​ര്‍ഗേ​ഹം പ​ദ്ധ​തി​യി​ല്‍പ്പെ​ട്ട 76 ഫ്ലാ​റ്റു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പ് അ​മ്പ​ല​പ്പു​ഴ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. രേ​ഖ​ക​ള്‍ ന​ല്‍കി​യ മു​ഴു​വ​ന്‍ ഫ്ലാ​റ്റു​ക​ളി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍കി. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പാ​യി ദി​വ​സ​ങ്ങ​ളോ​ളം ട്ര​യ​ല്‍റ​ണ്‍ ന​ട​ത്തി​യ​തു​മാ​ണ്. ഇ​തി​ല്‍ ആ​റ് ഫ്ലാ​റ്റു​ക​ളി​ലെ വൈ​ദ്യു​തി പാ​ന​ലി​ല്‍ ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളു​ണ്ട്. അ​ത് കോ​ര്‍പ​റേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ന് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്നും ഇ​തി​ൽ ചി​ല കു​ടും​ബ​ങ്ങ​ൾ​ക്ക് മ​തി​യാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​യി​ല്ലെ​ന്നും മ​റ്റ് ചി​ല​ർ​ക്ക് ഫ്ലാ​റ്റു​ക​ൾ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ രേ​ഖ​ക​ൾ ന​ൽ​കാ​തി​രു​ന്ന​തു​മാ​ണ് എ​ട്ട് ഫ്ലാ​റ്റു​ക​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ ത​ട​സ്സ​മാ​യ​തെ​ന്ന് കേ​ര​ള തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ട്ര​യ​ല്‍റ​ണ്ണി​ല്‍ ത​ന്നെ ഫ്ലാ​റ്റു​ക​ളി​ലെ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചി​ല പാ​ക​പ്പി​ഴ​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ത്ര​മെ പ​രി​ഹ​രം ക​ണ്ടെ​ത്താ​നാ​കു​ക​യു​ള്ളു​വെ​ന്നും കേ​ര​ള തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoastalHousing Schemerehabilition
News Summary - No Rehabilitation Yet: Fisherfolk Left in Limbo
Next Story