ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പുതിയ ഒ.പി കൗണ്ടർ
text_fieldsആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച അത്യാഹിതവിഭാഗത്തിലെ ഒ.പി കൗണ്ടറിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഒ.പി കൗണ്ടർ കൂടി തുറന്നു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പുതിയതായി ആരംഭിച്ച അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് അവിടന്നു തന്നെ ഒ.പി ചീട്ടെടുത്ത് വേഗത്തിൽ ചികിത്സ തേടാൻ കഴിയുന്ന സൗകര്യമാണ് ഇതോടെ സാധ്യമായത്.
ആശുപത്രിയിൽ അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്കുൾെപ്പടെ യഥാസമയം മതിയായ ചികിത്സ ലഭ്യമാകുന്നിെല്ലന്ന പരാതി വ്യാപകമായിരുന്നു. പണം അടക്കുന്നതിനുള്ള കൗണ്ടറും, ആശുപത്രിയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിനും പി.ആർ.ഒ മാർക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രാത്രിയിൽ അപകടങ്ങളിൽപ്പെട്ട് എത്തുന്നവരുടെ ഉൾെപ്പടെ സി.ടി സ്കാൻ റിപ്പോർട്ട് ഒരു മണിക്കൂറിനകം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. ടി.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. സുമ, ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം, ആർ.എം.ഒ ഡോ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

