യുവാവിെൻറ ദുരൂഹമരണം: ഒരാൾ അറസ്റ്റിൽ
text_fieldsഅമ്പലപ്പുഴ: അയൽവാസി വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വാടക്കൽ പള്ളി വീട്ടിൽ സുരാജാണ് (34) അറസ്റ്റിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് 17ാം വാർഡ് വാടക്കൽ തൈവെളിയിൽ പരേതനായ പ്രസന്നെൻറ മകൻ പ്രഭാഷാണ് (48) ദുരൂഹസാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
പുന്നപ്ര െപാലീസ് പറയുന്നത്: രാത്രി ഒമ്പതോടെയാണ് പ്രഭാഷിനെ അയൽവാസി സജി വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ സമീപത്ത് കണ്ടെത്തിയ അപരിചിതനെ ഇരുവരും ചോദ്യം ചെയ്തു. ഹിന്ദിയിൽ സംസാരിച്ച ഇയാൾ തിരുവനന്തപുരം സ്വദേശിയാെണന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ അയാൾ ഓടിമറഞ്ഞു. സജിയും പ്രഭാഷും അയാളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഈ സമയം വീടിനു മുന്നിൽ നിന്ന സുരാജിനോട് ഓടിമറഞ്ഞ ആളെക്കുറിച്ച് അേന്വഷിച്ചു. മുൻ വൈരാഗ്യമുണ്ടായിരുന്ന സജിയും സുരാജും തമ്മിൽ ഇത് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായി. ഇവരെ പിടിച്ചുമാറ്റുന്നതിനിടെ തറയിൽ വീണ പ്രഭാഷിന് മർദനവും നെഞ്ചിന് ചവിട്ടുമേറ്റു. ഇതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. റോഡിൽ അവശനിലയിൽ അർധബോധാവസ്ഥയിൽ കണ്ട പ്രഭാഷിനെ രണ്ടുകുട്ടികളാണ് രാത്രി 11 ഓടെ വീട്ടിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ച മരിക്കുകയായിരുന്നു.
സുരാജിനെതിരെ കൊലക്കുറ്റത്തിനാണ് കേസ്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

