Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് ആശുപത്രിയിൽ; സൂപ്പർ സ്പെഷാലിറ്റി ന്യൂറോളജി ഒ.പിക്ക് തുടക്കം

text_fields
bookmark_border
മെഡിക്കല്‍ കോളജ് ആശുപത്രിയിൽ; സൂപ്പർ സ്പെഷാലിറ്റി  ന്യൂറോളജി ഒ.പിക്ക് തുടക്കം
cancel
camera_alt

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ ന്യൂ​റോ​ള​ജി ഒ. ​പി​യു​ടെ ഉ​ദ്​​ഘാ​ട​നം

എ​ച്ച്. സ​ലാം എം.​എ​ല്‍.​എ നി​ര്‍വ​ഹി​ക്കു​ന്നു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ന്യൂ​റോ​ള​ജി ഒ.​പി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. എ​ച്ച്. സ​ലാം എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​ട്രോ​ക്ക് ഐ.​സി.​യു അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്. ഹാ​രി​സും, ന്യൂ​റോ​ള​ജി വാ​ര്‍ഡ്​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. പ്ര​ദീ​പ്തി സ​ജി​ത്തും ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ 1.30 വ​രെ പ​ത്ത് ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ഒ.​പി യി​ലു​ണ്ടാ​കും. ന്യൂ​റോ​ള​ജി ഐ.​സി.​യു വി​ല്‍ പ​ത്തും, സ്ട്രോ​ക്ക് ഐ.​സി.​യു​വി​ല്‍ 7 കി​ട​ക്ക​ക​ളും ശീ​തീ​ക​രി​ച്ച വാ​ര്‍ഡി​ല്‍ 20 കി​ട​ക്ക​യു​മു​ണ്ട്.

എ.​പി.​എ​ല്‍, ബി.​പി.​എ​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ട്രോ​ക്ക് ഐ.​സി.​യു​വി​ല്‍ ത്രോം​ബോ​ലൈ​സി​സ് ഇ​ന്‍ജ​ക്​​ഷ​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കും. ആ​ധു​നി​ക ചി​കി​ത്സ മാ​ര്‍ഗ​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക്ക് ഡോ​പ്ല​ര്‍, സ്ലീ​പ്പ​ര്‍ ലാ​ബ്, ഇ.​ഇ.​ജി പ​രി​ശോ​ധ​ന, ഞ​ര​മ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധ​ന, സ്ട്രോ​ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യ ര​ക്തം അ​ലി​യി​പ്പി​ക്കു​ന്ന ചി​കി​ത്സ, ര​ക്താ​ണു​ക്ക​ളെ മാ​റ്റു​ന്ന പ്ലാ​സ് മ​ഫ​റ​സീ​സ്, മാം​സ​പേ​ശി​ക​ള്‍ക്കു​ള്ള ബോ​ട്ടി​ലി​സം ചി​കി​ത്സ എ​ന്നി​വ​യു​മു​ണ്ടാ​കും. കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ന്യൂ​റോ ഒ.​പി യും ​അ​പ​സ്മാ​രം, അ​ല്‍ഷി​മേ​ഴ്സ് ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്.

മി​ക​ച്ച ഡോ​ക്ട​ര്‍ക്കു​ള്ള അ​വാ​ര്‍ഡ് നേ​ടി​യ നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​സ് ഗോ​മ​തി​യെ സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം.​എ​ൽ.​എ ആ​ദ​രി​ച്ചു. കെ.​യു.​എ​ച്ച്.​എ​സ്.​ഡി. എം ​ന്യൂ​റോ​ള​ജി റാ​ങ്ക് ജേ​താ​ക്ക​ളാ​യ ഡോ.​സ്മി​ജ അ​ര​വി​ന്ദ്, ഡോ.​ഹി​ര​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ക്കും എം.​എ​ല്‍.​എ അ​വാ​ര്‍ഡ് ന​ല്‍കി.

ടി.​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ ഡോ.​മി​റി​യം വ​ര്‍ക്കി അ​ധ്യ​ക്ഷ​യാ​യി. ഓ​ര്‍മ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ര്‍ ഡോ.​എ​സ്. ആ​ര്‍. പ്ര​ശാ​ന്ത്, പ​ക്ഷാ​ഘാ​തം- സ​മ​യ​ബ​ന്ധി​ത ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​യ്ഞ്ച​ല്‍സ് ഇ​നീ​ഷ്യേ​റ്റീ​വ് ഇ​ന്ത്യ റീ​ജ​ന​ല്‍ ഹെ​ഡ് കെ ​ഷാ​ഹി​ദ​ലി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ.​ഷീ​ബ രാ​കേ​ഷ്, ന്യൂ​റോ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ.​സി.​വി. ഷാ​ജി, വൈ​സ് പ്രി​ന്‍സി​പ്പ​ൽ ഡോ.​സു​രേ​ഷ് രാ​ഘ​വ​ന്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ൽ സ​ലാം, ആ​ര്‍.​എം. ഒ ​ഹ​രി​കു​മാ​ര്‍, ഐ.​എം.​എ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, ന​ഴ്‌​സി​ങ് കോ​ള​ജ് വൈ​സ് പ്രി​ന്‍സി​പ്പ​ൽ എം.​ആ​ര്‍. ജ​യ​ന്തി, ന​ഴ്‌​സി​ങ് സൂ​പ്ര​ണ്ട് ഡാ​ര്‍ലി, ഡോ.​ഗോ​പ​കു​മാ​ര്‍, ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ര്‍ ഡോ.​ആ​ര്‍.​രാ​കേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical college hospitalsuper specialtyNeurology OP
News Summary - Medical College Hospital; Super Specialty Neurology OP started
Next Story