Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightമൃതദേഹത്തിൽനിന്ന്​...

മൃതദേഹത്തിൽനിന്ന്​ സ്വർണാഭരണം നഷ്​ടപ്പെട്ട സംഭവം: പൊലീസ് അ​േന്വഷണം ആരംഭിച്ചു

text_fields
bookmark_border
police
cancel

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച സ്ത്രീ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​മ്പ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി സു​രേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ വി​നോ​ദ് കു​മാ​ർ, എ​സ്.​ഐ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ദി​വ​സം ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ച്ച മു​റി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ടാ​തെ ഐ.​സി. യു ​അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കും. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്യും. ഹ​രി​പ്പാ​ട് മു​ട്ടം ശ്രീ​കൈ​ലാ​സം വ​ത്സ​ല​കു​മാ​രി​യാ​ണ്(59) കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ 12 ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യ​വെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്.

വ​ത്സ​ല​കു​മാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ൾ താ​ലി​മാ​ല​യും വ​ള​യും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ ഏ​ഴു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​ത് ബ​ന്ധു​ക്ക​ളെ തി​രി​ച്ചേ​ൽ​പ്പി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ർ.​എം. രാം​ലാ​ലി​ന് പ​രാ​തി ന​ൽ​കി​യ​ത്.

ജീ​വ​ന​ക്കാ​രോ​ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യെ​ങ്കി​ലും ആ​ഭ​ര​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല ക​ല​ക്ട​ർ​ക്കും അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി​യ​ത്. ജീ​വ​ന​ക്കാ​ർ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbodyPolice Investigationgold jewelerygold jewelery lost
News Summary - Loss of gold jewelery from the body: Police have launched an investigation
Next Story