Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightസി.പി.എം സമ്മേളനത്തിൽ...

സി.പി.എം സമ്മേളനത്തിൽ എൽ.ജെ.ഡി ജനപ്രതിനിധി വളൻറിയർ; വിവാദം

text_fields
bookmark_border
LJD leader volunteers at CPM convention
cancel
camera_alt

സി.​പി.​എം അ​മ്പ​ല​പ്പു​ഴ ഏ​രി​യ സ​മ്മേ​ള​നം ന​ട​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബാ​ഡ്ജ് ധ​രി​ച്ച് എ​ച്ച്. സ​ലാം എം.​എ​ൽ.​എ​യോ​ടൊ​പ്പം

ശ്രീ​ജ സു​ഭാ​ഷ്

അ​മ്പ​ല​പ്പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ എ​ൽ.​ജെ.​ഡി അം​ഗം സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ വ​ള​ൻ​റി​യ​റാ​യ​ത് വി​വാ​ദ​ത്തി​ലേ​ക്ക്. പു​റ​ക്കാ​ട് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച ശ്രീ​ജ സു​ഭാ​ഷാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ വ​ള​ൻ​റി​യ​റാ​യ​ത്.

പാ​ർ​ട്ടി അം​ഗ​ങ്ങ​ളൊ അ​നു​ഭാ​വി​ക​ളോ ആ​ണ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ വ​ള​ൻ​റി​യ​റാ​യി പ​ങ്കെ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, എ​ൽ.​ജെ.​ഡി അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ ശ്രീ​ജ സു​ഭാ​ഷ് വ​ള​ൻ​റി​യ​റാ​യ​ത്​ സി. ​പി.​എ​മ്മി​നു​ള്ളി​ലും വി​വാ​ദ​മാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ഒ​പ്പം കൂ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് സി.​പി.​എം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് എ​ൽ.​ജെ.​ഡി നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്ന​ത്. മു​മ്പും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി‍െൻറ അ​ഭി​പ്രാ​യം തേ​ടാ​തെ സി.​പി.​എം പ​രി​പാ​ടി​ക​ളി​ൽ ശ്രീ​ജ പ​ങ്കെ​ടു​ത്തി​രു​ന്നു. പാ​ച​ക​വാ​ത​ക വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ ന​ട​ത്തി​യ അ​ടു​പ്പു​കൂ​ട്ട​ൽ സ​മ​ര​ത്തി​ലാ​ണ് ശ്രീ​ജ സു​ഭാ​ഷ് മു​മ്പ് പ​ങ്കെ​ടു​ത്ത​ത്. എ​ൽ.​ഡി.​എ​ഫ് പ​രി​പാ​ടി​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് അ​ന്ന്​ ശ്രീ​ജ പ​റ​ഞ്ഞ​ത്. കൂ​ടാ​തെ, പു​ന്ന​പ്ര-​വ​യ​ലാ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലും ശ്രീ​ജ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ലെ​ല്ലാം എ​ൽ.​ജെ.​ഡി വി​ശ​ദീ​ക​ര​ണം തേ​ടും. ശ്രീ​ജ മു​മ്പ് മ​ഹി​ള കോ​ൺ​ഗ്ര​സ് പു​റ​ക്കാ​ട് മ​ണ്ഡ​ല​ത്തി‍െൻറ ഔ​ദ്യോ​ഗി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് കി​ട്ടാ​തി​രു​ന്ന​താ​ണ് എ​ൽ.​ജെ.​ഡി​യി​ലേ​ക്ക് വ​രാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LJDCPM
News Summary - LJD leader volunteers at CPM convention
Next Story