കെ. സുരേന്ദ്രൻ തികഞ്ഞ വർഗീയവാദി –എച്ച്. സലാം എം.എൽ.എ
text_fieldsഅമ്പലപ്പുഴ: ആലപ്പുഴയിലെ നിഷ്ഠുര കൊലപാതകത്തെ മുൻനിർത്തി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നടത്തിയ പരാമർശം യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിെൻറ തുടക്കമാണെന്ന് എച്ച്. സലാം എം.എല്‍.എ പ്രസ്താവനയിൽ ആേരാപിച്ചു.
രണ്ട് കൊലപാതകത്തിലും ഉന്നതതല ഗൂഢാലോചനയുെണ്ടന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിക്കും പൊലീസിനും എതിരെ കെ. സുരേന്ദ്രൻ പ്രസ്താവനകൾ നടത്തുന്നത്. വ്യക്തിപരമായി തനിക്കെതിരെയും പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. അന്വേഷണത്തെ വഴിതിരിക്കാൻ വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇപ്പോൾ സുരേന്ദ്രൻ നടത്തുന്നത്.
വാർത്തസമ്മേളനത്തിൽ വ്യക്തിപരമായി തനിക്കെതിരെ സുരേന്ദ്രൻ നടത്തിയ പരാമർശം ശുദ്ധ അസംബന്ധമാണ്. താനും പാര്‍ട്ടിയും എസ്.ഡി.പി.ഐയെ സഹായിച്ചു എന്ന തരത്തിലാണ് സുരേന്ദ്രെൻറ പ്രസ്താവന. വ്യക്തിപരമായ അധിക്ഷേപം നടത്തിയ കെ. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും. ലക്ഷണമൊത്ത ഒരു വർഗീയവാദിയാണെന്ന് സുരേന്ദ്രൻ ഒരിക്കൽകൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണെന്ന് എച്ച്. സലാം കുറ്റപ്പെടുത്തി.

