വിദ്യാർഥിനികളോട് അപമര്യാദ; അധ്യാപകൻ അറസ്റ്റിൽ
text_fieldsശ്രീജിത്ത്
അമ്പലപ്പുഴ: വിദ്യാർഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടെയും സംസാരിച്ച അധ്യാപകൻ അറസ്റ്റിൽ. കാക്കാഴം എസ്.എൻ.വി ടി.ടി.ഐയിലെ അധ്യാപകൻ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗവുമാണ്.
വിദ്യാർഥിനികൾ ഏതാനും ദിവസം മുമ്പ് പ്രഥമാധ്യാപികക്ക് പരാതി നൽകിയെങ്കിലും പൊലീസിന് കൈമാറാൻ സ്കൂൾ അധികൃതർ തയാറായില്ല. തുടർന്ന് വിദ്യാർഥിനികൾ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റു ചെയ്തത്.

