അമ്പലപ്പുഴയിൽ വൻ ലഹരി വേട്ട; എട്ടു ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങള് പിടികൂടി
text_fieldsഅമ്പലപ്പുഴയിൽ കാറില് സൂക്ഷിച്ച പുകയില ഉൽപന്നങ്ങള് പൊലീസ് പിടികൂടുന്നു
അമ്പലപ്പുഴ: പൊലീസ് പരിശോധനയിൽ എട്ട് ലക്ഷം രൂപയോളം വില വരുന്ന ഹാൻസ് അടച്ചിട്ട മുറിയിൽനിന്ന് പിടികൂടി. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തെ കൊച്ചീത്തറ ബിൽഡിംഗിൽ നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ് പിടികൂടിയത്.
കടയുടമ അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത് ലാൽ രക്ഷപെട്ടു. ഇയാളുടെ വീടിനോട് ചേർന്ന കടമുറിയിലാണ് ചാക്കുകളിലായി പുകയില ഉൽപന്നങ്ങള് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തത്. ഒരു ചാക്കിൽ 50 വലിയ പാക്കറ്റ് ഹാൻസാണുള്ളത്. ഇത്തരത്തിൽ പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച നിലയിലുള്ള രണ്ട് ചാക്കുകളുമായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയ ആഡംബര കാറിലും ചാക്കുകളിൽ ഹാൻസുണ്ടായിരുന്നു.
നേരത്തെയും നിരോധിത പുകയില ഉൽപ്പന്നം വിറ്റ കേസിൽ പ്രതിയായ ആളാണ് രഞ്ജിത് ലാൽ. ഹാൻസ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒളിവിൽ പോയ പ്രതിക്കായി അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷ്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം, സബ് ഇൻസ്പെക്ടർ സജിമോൻ പി.പി, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അമൽ ചന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ അബ്ദുൾ സലീം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ഷെഫീക്ക്, രതീഷ് വി.ജി, സുരാജ്, റോബിൻസൺ, വിനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ അമ്പാടി കെ.എസ്, അരുൺകുമാർ എസ്, വിജിത്ത്, തൻസിം ജാഫർ, അഭിജിത്ത്, മഞ്ജു മത്തായി, ഡ്രൈവർ സുരേഷ്, ഹോം ഗാർഡ് ഇർഷാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

