അന്തർസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
text_fieldsവലതുതോളിൽ മുറിവേറ്റ വിശ്വലക്ഷ്മി
അമ്പലപ്പുഴ: അന്തർസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ലക്ഷ്മി നിവാസിൽ വിശ്വലക്ഷ്മിക്കാണ് (57) പരിക്കേറ്റത്.
കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അയൽപക്കത്ത് താമസിക്കുന്ന തൊഴിലാളികൾ തമ്മിൽ രാത്രി ബഹളവും അടിയുമുണ്ടായി. ഇത് പൊലീസിനെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണം നടത്തിയതെന്നു വിശ്വലക്ഷ്മി പറഞ്ഞു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരുടെ വസ്ത്രവും വലിച്ചുകീറി. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

