കൃത്യനിർവഹണത്തിനിെട ജീവൻ നഷ്ടമായ ബാലുവിന് കണ്ണീരില്‍ കുതിര്‍ന്ന വിട
text_fieldsബാലുവിെൻറ സംസ്കാരത്തിന് ചിതയൊരുക്കിയിരിക്കുന്നു
അമ്പലപ്പുഴ: കൃത്യനിർവഹണത്തിനിെട ജീവൻ നഷ്ടമായ പുന്നപ്ര ചള്ളിത്തീരദേശവാസിയായ ബാലുവിന് നാടിെൻറ കണ്ണീരില്‍ കുതിര്‍ന്ന വിട. കൊലക്കേസ് പ്രതിയെ പിടികൂടാന്‍ പോയപ്പോൾ വള്ളം മുങ്ങിമരിച്ച െപാലീസുകാരൻ പുന്നപ്ര ആലിശ്ശേരിയിൽ കാർത്തികയിൽ ബാലുവിനെ യാത്രയാക്കാൻ നാടൊന്നാകയാണ് എത്തിയത്.
തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ബഹുമതിക്ക് ശേഷം ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് മൃതദേഹം പുന്നപ്രയിലെ വസതിയിലെത്തിച്ചത്. െപാലീസ് ആംബുലൻസിൽനിന്ന് വിറങ്ങലിച്ച ശരീരം ഇറക്കുമ്പോൾ തേങ്ങലുകൾ അലമുറകളായി മാറി. മാതാവ് അനില, പിതാവ് സുരേഷ്, സഹോദരൻ ബിനു എന്നിവരെ ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെട്ടു. സർക്കാറിെൻറ പൂർണ ബഹുമതികളോടെയാണ് സംസ്കാര ചടങ്ങ് നടന്നത്. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ബാലു എസ്.ഐ റാങ്ക് ലിസ്റ്റിലുമുണ്ടായിരുന്നു.

