കോവിഡ് ബാധിതൻ കടതുറന്നു; വിൽപനയും നടത്തി
text_fieldsഅമ്പലപ്പുഴ: കോവിഡ് ബാധിതനായ വ്യാപാരി സ്ഥാപനം തുറന്നതിനെതിരെ പരാതി. പുന്നപ്ര മാർക്കറ്റ് ജങ്ഷന് കിഴക്ക് പഴയനടക്കാവ് റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പലചരക്ക് കട ഉടമക്കെതിരെയാണ് ആരോഗ്യപ്രവർത്തകർക്ക് പ്രദേശവാസി പരാതി നൽകിയത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുമാനിക്കാതെ വീടിെൻറ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം തുറന്ന് ഇയാൾ കച്ചവടം നടത്തിവരുകയായിരുന്നു.
കോവിഡ് ബാധിതനാണെന്നറിയാതെ കടയിലെത്തിയവർക്ക് ഇയാളാണ് സാധനങ്ങൾ നൽകിയത്. പിന്നീടാണ് ഇയാൾ കോവിഡ് ബാധിതനാണെന്ന വിവരം അറിയുന്നത്. തുടർന്ന് പ്രദേശവാസി പരാതി നൽകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആരോഗ്യപ്രവർത്തകരെത്തി വീടിന് മുന്നിൽ ഇവിടെ കോവിഡ് ബാധിതനുണ്ടെന്ന തരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചു.

