Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികനെ മെഡി.കോളജ് സുരക്ഷ ജീവനക്കാരന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

text_fields
bookmark_border
പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയെ പരിചരിക്കാനെത്തിയതായിരുന്നു വയോധികൻ
complaint
cancel
Listen to this Article

അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയെ പരിചരിക്കാൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വയോധികനെ സുരക്ഷ ജീവനക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇതുസംബന്ധിച്ചു ശാന്തിഭവൻ ഫിനാൻസ് ട്രസ്റ്റിയും ഓർഫനേജ് അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ പി.വി. ആന്റണി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിന് പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് സംഭവം. ശാന്തിഭവനിലെ അന്തേവാസികളായ സുരേഷ് വാർഡ് മൂന്നിലും ഡോൺ ബോസ്കോ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.ഇവരെ പരിചരിക്കാനാണ് ആന്റണി ആശുപത്രിയിൽ എത്തിയത്.

പ്രവേശനം നിഷേധിച്ചതിനെ ആന്റണി ചോദ്യം ചെയ്തു. തുടർന്ന് സുരക്ഷ ജീവനക്കാരിൽപെട്ട ടി.ആർ. സജികുമാർ കൈയേറ്റത്തിന് മുതിരുകയും അസഭ്യവർഷം നടത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എയ്ഡ് പോസ്റ്റ് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ കോളജിൽനിന്ന് ഉപേക്ഷിക്കുന്നതടക്കം 160ഓളം അനാഥർക്കാണ് ശാന്തിഭവൻ അഭയം നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that medical college security guard tried to attack an elderly person
Next Story