Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളം കയറി വള്ളം അപകടത്തിലായി; തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ വെള്ളം കയറി അപകടാവസ്ഥയിലായ വള്ളത്തിലെ തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ച അഞ്ചോടെ അഴീക്കൽ തുറമുഖത്തുനിന്ന് പോയ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വെള്ളം കയറിത്തുടങ്ങിയതോടെ വിവരം ആലപ്പുഴ ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചു. ഇദ്ദേഹത്തിെൻറ നിർദേശപ്രകാരം ആലപ്പുഴയിൽനിന്നുള്ള െറസ്ക്യൂ ബോട്ടിൽ എ.എസ്.ഐ യേശുദാസ്, ലൈഫ് ഗാർഡുകളായ ജോർജ്, ജയൻ, സ്രാങ്ക് കുഞ്ഞുമോൻ, ഡ്രൈവർ ഖാദർ എന്നിവർ ചേർന്ന് സാഹസികമായി വള്ളം കെട്ടിവലിച്ച് ഉച്ചക്കുശേഷം 2.45ഓടെ അഴീക്കൽ തുറമുഖത്തെത്തിക്കുകയായിരുന്നു.
Next Story

