കരിമണൽ ഖനനം; പന്തം കൊളുത്തി പ്രകടനം നടത്തി
text_fieldsഅമ്പലപ്പുഴ: കരിമണൽ ഖനനം വേണ്ട, സീ വാഷിങ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. ശനിയാഴ്ച കെ.സി .വേണുഗോപാൽ എം.പി നയിക്കുന്ന ഖനന ബന്ധന മാർച്ചിന്റെ ഭാഗമായാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.
പല്ലന പുലത്തറയിൽനിന്നാരംഭിച്ച പ്രകടനവും തോട്ടപ്പള്ളി ജങ്ഷനിൽനിന്നുള്ള പ്രകടനങ്ങൾ ഒന്നിച്ച് ഖനന മേഖലയിലേക്ക് നീങ്ങി. ഖനന മേഖലയിൽ കൂടിയ യോഗം എസ്. സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. വിനോദ് ജി. പാണ്ഡവത്ത്, എ. ഷാജഹാൻ, നാസർ ആറാട്ടുപുഴ, ബി.ഭദ്രൻ, എം.എച്ച്. വിജയൻ, സീനോ വിജയരാജ്, കമലോത്ഭവൻ, ഷിബു പ്രകാശ്, യു.ഹാരിസ്, കെ.എ. സെമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

