Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയപാതയിൽ 40 കാമറ...

ദേശീയപാതയിൽ 40 കാമറ മിഴിതുറന്നു

text_fields
bookmark_border
ദേശീയപാതയിൽ 40 കാമറ മിഴിതുറന്നു
cancel

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ അ​പ​ക​ട​ര​ഹി​ത-​മാ​ലി​ന്യ​ര​ഹി​ത അ​മ്പ​ല​പ്പു​ഴ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ൺ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​വി​ധ നൂ​ത​ന പ​ദ്ധ​തി​ക​ൾ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി​യ​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​െൻറ 24,78,931 രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​െ​ല അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ഹി​ത​മാ​യ 15,00,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 39,78,931 രൂ​പ ചെ​ല​വി​ൽ 40 നി​രീ​ക്ഷ​ണ കാ​മ​റ​യാ​ണ് ക​ള​ർ​കോ​ട് മു​ത​ൽ തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് വ​രെ 17 സ്ഥ​ല​ങ്ങ​ളി​ൽ 19 കി.​മീ. ദൈ​ർ​ഘ്യ​ത്തി​ൽ സ്ഥാ​പി​ച്ച​ത്. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യ​ർ​ലെ​സ് മൂ​ൺ ലൈ​റ്റ് കാ​മ​റ​ക​ളാ​ണി​ത്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സ്​​റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​എം. ജു​നൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി. ​വേ​ണു​ഗോ​പാ​ൽ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ മാ​യ​ദേ​വി, ബി.​ഡി.​ഒ വി.​ജെ. ജോ​സ​ഫ്, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alapuzhaRoad safty camera
News Summary - alapuzha road safty camera
Next Story