Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനേട്ടങ്ങളും...

നേട്ടങ്ങളും കോട്ടങ്ങളുമായി ആലപ്പുഴ; ഒരു തിരിഞ്ഞുനോട്ടം

text_fields
bookmark_border
നേട്ടങ്ങളും കോട്ടങ്ങളുമായി ആലപ്പുഴ; ഒരു തിരിഞ്ഞുനോട്ടം
cancel

ഇന്നത്തെ രാവ് പുലർന്നാൽ പുതു രശ്മിയുമായ് പുതുവര്‍ഷം പിറക്കപ്പെടും. പോയ വർഷം ജില്ലക്ക് ബാക്കി വെക്കുന്ന സന്തോഷങ്ങളും സന്താപങ്ങളും നിരവധിയാണ്. 2025 സമ്മാനിച്ച വികസന നേട്ടങ്ങൾ ഏറെയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതീക്ഷ പകർന്ന് പുതിയ ഭരണ സമിതികൾ ചുമതലയേറ്റതാണ് ജില്ലയുടെ വലിയ പ്രതീക്ഷ. ആലപ്പുഴ നഗരത്തിൽ നാല്പാലം പൂർത്തിയായതും കോടതിപ്പാലം നിർമാണം തുടങ്ങിയതും നഗരത്തിന്‍റെ നേട്ടമാണ്. ആലപ്പുഴയുടെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദന്‍റെ ജീവനെടുത്തതിലൂടെ നാടിനെ ദുഖത്തിലാഴ്ത്തിയ വർഷവുമാണ് 2025. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും 2025 സമ്മാനിച്ച നേട്ടങ്ങളിലേക്കും കോട്ടങ്ങളിലേക്കും ഒരെത്തിനോട്ടം.

വി.എസ്. ആ വിളക്കണഞ്ഞു

ആലപ്പുഴ: ജില്ലയുടെ നാഥനായിരുന്ന വി.എസ്. അച്യുതാനന്ദനെ നഷ്ടമായ വർഷമാണ് 2025. പൊരുതുന്ന അടിയാളരുടെ ജീവിതത്തിന് എന്നും പ്രകാശം പകർന്നിരുന്ന ആ വിളക്ക് അണഞ്ഞത് ജൂലൈ 21നാണ്. പി. കൃഷ്ണപിള്ളക്കും ടി.വി. തോമസിനും ശേഷം ആലപ്പുഴയുടെ തലയെടുപ്പായിരുന്നു കെ.ആർ. ഗൗരിയമ്മയും വി.എസ്. അച്യുതാനന്ദനും. 2021 മേയ് 11നാണ് ഗൗരിയമ്മയുടെ വിയോഗത്തിന് ജില്ല സാക്ഷ്യം വഹിച്ചത്. ജൂലൈ 23ന് അച്യുതാനന്ദന്‍റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തിയപ്പോൾ തങ്ങളുടെ വിപ്ലവസൂര്യനെ അവസാന നോക്കുകാണാൻ കേരളമാകെ ആലപ്പുഴയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജില്ല കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു അത്. 1938ൽ 15ാം വയസിൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായതുമുതൽ വി.എസ് തുടങ്ങിയ തൊഴിലാളികൾക്കുവേണ്ടിയുള്ള പോരാട്ടമാണ് 2025 ജൂലൈ മാസത്തിൽ അവസാനിച്ചത്.

അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലാണ് അദ്ദേഹം ജനിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ വി.എസ് 1940ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നേതൃനിരയിലേക്കായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവെച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപവത്കരിച്ച കേരളത്തിൽ നിന്നുള്ള ഏഴു നേതാക്കളിൽ അവസാനത്തെയാളുടെ മടക്കത്തിനാണ് 2025 സാക്ഷ്യം വഹിച്ചത്.

ആലപ്പുഴയിലെ കയർ, കർഷക തൊഴിലാളികൾക്ക് വിശപ്പടങ്ങാനുള്ള കൂലി നേടികൊടുത്തതും അവിടുന്ന് അവരെ സ്വന്തം ഭൂമിക്കും വീടിനും ഉടമകളാക്കിയതും അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ നടന്ന സമരങ്ങളായിരുന്നു. സമരങ്ങൾക്കും ശത്രുക്കളെ അടിച്ച് പായിക്കുന്നതിനും സഹപ്രവർത്തകരെ മുന്നിൽ നിന്ന് നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ്. 2006 മെയ് 18-ന് കേരളത്തിന്‍റെ 11ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമിരിക്കെ കൈക്കൊണ്ട നടപടികളാണ് ആലപ്പുഴക്കും അപ്പുറം കേരളക്കരയാകെ നെഞ്ചേറ്റുന്ന നേതാവായി അദ്ദേഹത്തെ മാറ്റിയത്. ജൂലൈ 23ന് പുന്നപ്ര സഖാക്കൾ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണിൽ, വി.എസ്. എന്ന വിപ്ലവ സൂര്യൻ അന്ത്യവിശ്രമത്തിലേക്ക് കടന്നു.

ഉയരപ്പാത അവസാനഘട്ടത്തിലേക്ക്

അ​രൂ​ർ : രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. 12. 75കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യി​ൽ 75 ശ​ത​മാ​നം നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. മാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​രാ​ർ കാ​ലാ​വ​ധി​യി​ൽ ബാ​ക്കി​യു​ള്ള​ത്. ഉ​യ​ര​പ്പാ​ത നേ​ട്ട​ത്തി​ലേ​ക്ക്​ ന​ട​ന്ന​ടു​ക്കു​മ്പോ​ൾ അ​തി​ന്‍റെ നി​ർ​മാ​ണം സൃ​ഷ്ടി​ച്ച മു​റി​വു​ക​ൾ ഒ​രി​ക്ക​ലും ഉ​ണ​ങ്ങാ​ത്ത​താ​ണ്. പാ​ത​ക്കാ​യി 9.65 കി​ലോ​മീ​റ്റ​ർ ദൂ​രം ഒ​റ്റ​ത്തൂ​ണി​ന് മു​ക​ളി​ൽ ഗാ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ച​ന്തി​രൂ​ർ, കു​ത്തി​യ​തോ​ട്, അ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ റാ​മ്പ് നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ര​മ​ല്ലൂ​ർ മോ​ഹം ആ​ശു​പ​ത്രി​ക്ക് സ​മീ​പം ടോ​ൾ പ്ലാ​സ​യു​ടെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. 354 തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ൽ 24.5 മീ​റ്റ​ർ വി​തി​യി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​യ​ര​പ്പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​ത്. പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് ക​രാ​ർ ക​മ്പ​നി​യും അ​ധി​കാ​രി​ക​ളും.

പൊ​ലി​ഞ്ഞ​ത് 43 ജീ​വ​നു​ക​ൾ

തു​റ​വൂ​ർ-​അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത് 43 ജീ​വ​നു​ക​ൾ. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ ഗ​ർ​ഡ​ർ വീ​ണ് മ​രി​ച്ച​താ​ണ് അ​വ​സാ​ന​ത്തെ അ​പ​ക​ട​മ​ര​ണം. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​കാ​ത്ത​താ​ണ് പാ​ത​യി​ലെ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മാ​യി പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു. പെ​രു​മ്പ​ളം പാ​ലം പൂ​ർ​ത്തീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​ത് നേ​ട്ട​മാ​ണ്. നി​ന്നു പോ​യ മാ​ക്കേ​ട​വ് നേ​രെ ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​രൂ​ർ - കു​മ്പ​ള​ങ്ങി പാ​ലം പ​ണി തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞ​തും 2025ലെ ​നേ​ട്ട​മാ​ണ്.

തീരത്തിന്​ കയ്പും മധുരവും

അമ്പലപ്പുഴ: 2025 അമ്പലപ്പുഴ മണ്ഡലത്തിലെ ജനങ്ങൾക്ക് കയ്പും മധുരവും സമ്മാനിച്ച വര്‍ഷമായിരുന്നു. തീരമേഖലയിലെ ജനങ്ങള്‍ മുള്‍മുനയില്‍ കഴിയേണ്ടിവന്ന വര്‍ഷം കൂടിയാണ് കടന്നുപോയത്. വര്‍ഷാവര്‍ഷം കടലാക്രമണമാണ് അവരെ കണ്ണീരില്‍ ആഴ്ത്തിയിരുന്നതെങ്കിലും ഈ വർഷം മുങ്ങിയ കപ്പലിൽ നിന്ന് വേർപെട്ട കണ്ടെയ്നറുകളാണ്ദുരിതമായത്. മെയ് 23 നാണ് പുലിമുട്ട് നിര്‍മാണം തുടങ്ങിയത് ആശ്വാസമായി. കണ്ടയ്നറുമായി പോയ എം.എസ്.സി. എൽസ 3 എന്ന കപ്പലാണ് മേയ് 26ന് കൊച്ചിയില്‍ മറിഞ്ഞ് അപകടമുണ്ടായത്.

കണ്ടയ്നറുകള്‍ അമ്പലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ അടിഞ്ഞു. കപ്പലിൽ നിന്നും വേര്‍പെട്ട ലൈഫ് ബോട്ടാണ് ആദ്യം പറവൂര്‍ അറപ്പപ്പൊഴി തീരത്തടിഞ്ഞത്. തൊട്ടടുത്ത ദിവസം നീര്‍ക്കുന്നം തീരത്ത് കപ്പലില്‍ നിന്നും വേര്‍പെട്ട ഇന്ധന ടാങ്ക് അടിഞ്ഞു. ഇന്ധനം നിറച്ച ടാങ്ക് തിരമാലയില്‍പ്പെട്ട് കടല്‍ഭിത്തിയില്‍ ഇടിച്ച് തകരാനിടയുണ്ടെന്ന പൊലീസ് നിർദേശം പ്രദേശത്തെ ആശങ്കയിലാക്കി.

ഡെന്‍റല്‍ കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

ഡെന്‍റല്‍ കോളജ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് വിദ്യാര്‍ഥികളെയും രോഗികളെയും മധുരം രുചിപ്പിച്ച സംഭവമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ ആന്‍റ് ജി കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനായതും ജനങ്ങള്‍ക്ക് ആശ്വാസമായി.

ചികിത്സ തേടിയെത്തുന്ന സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും തിരക്ക് കൂടിയതോടെ നിലവിലുണ്ടായിരുന്ന കെട്ടിടത്തിലെ പരിമിതികള്‍ക്ക് ഇതോടെ പരിഹാരമായി.

നാലുചിറ പാലം നാടിന് സമർപ്പിച്ചു

ഒരു നാടിന്‍റെ വികസന സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായത്. വാഹനയാത്ര അന്യമെന്ന് കരുതിയിരുന്ന നാലുചിറക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. പാലം തുറന്നുകൊടുത്തതോടെ പുറക്കാട്, കരുവാറ്റ, ഇല്ലിച്ചിറ, കരിനില കാർഷിക മേഖലയുടെ വളർച്ചക്കുള്ള ഒരു ചുവട് കൂടിയാണ് യാഥാർഥ്യമായത്.

ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പുതിയ കെട്ടിടം

പരിമിതിയില്‍ നട്ടം തിരിഞ്ഞ ആലപ്പുഴ ജനറല്‍ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് നഗരവാസികള്‍ക്ക് ഏറെ ആശ്വാസമായി. കൂടാതെ മുപ്പാലം പൊളിച്ച് നാല്‍പ്പാലമാക്കിയത് ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകി. കോടതിപ്പാലം പൊളിച്ച് പുതിയ റൗണ്ട് എബൗട്ട് ടേബിള്‍ നിര്‍മിക്കുന്നതോടെ ആലപ്പുഴയുടെ മുഖഛായ മാറുന്നതോടൊപ്പം ടൂറിസം മേഖലക്കും വികസന കുതിപ്പാകും. പുലരാനിരിക്കുന്ന 2026 പുതിയ വികസന നേട്ടങ്ങള്‍ പങ്കുവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്പലപ്പുഴ മണ്ഡലത്തിലുള്ളവര്‍.

ആധുനിക മാലിന്യസംസ്കരണ പദ്ധതി കായംകുളത്തിന്‍റെ നേട്ടം

കായംകുളത്ത് ആധുനിക മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനമാരംഭിച്ചത് 2025ലെ വലിയ നേട്ടമായി. ചേരാവള്ളി സ്വദേശി അലിഫ് അഷറഫിന് ഓസ്കാർ പുരസ്കാരം ലഭിച്ചത് കായംകുളത്തുകാർക്ക് അഭിമാനമായി. കായംകുളം കൊച്ചുണ്ണിക്ക് കായംകുളം കായലോരത്ത് സ്മാരകം നിർമിച്ചു. ടെക്നിക്കൽ സ്കൂൾ വിദ്യാർഥി നാദിം യന്ത്ര സൈക്കിൾ നിർമിച്ചത് നാടിനാകെ കൗതുകമായി. പ്രയാർ സ്വദേശി ശങ്കുവിന്റെ അഭ്യർഥന മാനിച്ച് അംഗൻവാടി മെനുവിൽ ബിരിയാണി ഉൾപ്പെടുത്തി. ചരക്ക്കപ്പൽ തകർത്ത് ഹൂത്തികൾ യമനിൽ തടവിലാക്കിയ കായംകുളം സ്വദേശി അനിൽകുമാറിന് മോചനം ലഭിച്ചത് നാടിനാകെ സന്തോഷം പകർന്നു.

അറുതിയില്ലാതെ നെൽകർഷകരുടെ ദുരിതം

ആലപ്പുഴ: 2025ലും നെൽകർഷകർക്ക് ആശ്വാസം പകരാനായില്ല. കൊയ്യുന്ന നെല്ല് ഏറ്റെടുക്കാൻ മില്ലുകാരില്ലാത്തതും ഏറ്റെടുക്കുന്നതിന് എത്തുന്ന മില്ലുകാർ പരിധിയിൽ കവിഞ്ഞ കിഴിവ് ചോദിക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളും കുട്ടനാടിന്‍റെ ശാപമായി 2025ലും തുടർന്നു. നെല്ലിന്‍റെ കിഴിവിനെ ചൊല്ലിയും ഔട് ടേൺ റേഷ്യോയെ ചൊല്ലിയും ഉള്ള തർക്കമാണ് നെല്ല് സംഭരണത്തിന് പ്രധാന തടസമാകുന്നത്. 100 കിലോ നെല്ലിന് 68 കിലോ അരി നൽകണമെന്ന (ഔട്ട് ടേൺ റേഷ്യോ) കേന്ദ്ര സർക്കാർ വ്യവസ്ഥ അംഗീകരിക്കാൻ മില്ലുകാർ തയാറാകുന്നില്ല.

64 കിലോ അരിയെ നൽകാനാവൂ എന്നാണ് മില്ലുകാരുടെ വാദം.66.5 കിലോ നൽകിയാൽ ബാക്കി തുക നഷ്ടപരിഹാരമായി നൽകാമെന്ന സംസ്ഥാന സർക്കാർ നിർദേശം മില്ലുടമകളുടെ സംഘടന അംഗീകരിക്കുന്നില്ല. സർക്കാർ വ്യവസ്ഥ അംഗീകരിച്ച് സംഭരിക്കാൻ തയാറായി നാല് മില്ലുകാർ സ്വന്തം നിലയിൽ മുന്നോട്ടുവന്നിട്ടുണ്ട്.ഇപ്പോൾ അവരാണ് സംഭരണം നടത്തുന്നത്. സാധാരണ 52 അരിമില്ലുകളാണ് സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നതിന് സർക്കാറുമായി കരാറിൽ ഏർപ്പെടാറുള്ളത്.

പാ​ച​ക​വാ​തക ടാ​ങ്ക​ർ മ​റി​ഞ്ഞത്​ ന​ടു​ക്കു​ന്ന ഓ​ർ​മ

കാ​യം​കു​ള​ത്ത് പാ​ച​ക​വാ​ത ടാ​ങ്ക​ർ മ​റി​ഞ്ഞ്​ ഒ​രു പ​ക​ൽ ന​ഗ​രം മു​ൾ​മു​ന​യി​ൽ നി​ന്ന​ത്​​ 2025 ജ​നു​വ​രി​യി​ലാ​യി​രു​ന്നു. കോ​ഴി​വ​സ​ന്ത ബാ​ധി​ച്ച്​ വ​ള്ളി​കു​ന്ന​ത്ത് കൂ​ട്ട​ത്തോ​ടെ കോ​ഴി​ക​ൾ ച​ത്ത​തി​നും നാ​ട്​ സാ​ക്ഷി​യാ​യി. ജൂ​ലൈ​യി​ൽ ച​ര​ക്ക്ക​പ്പ​ൽ ത​ക​ർ​ത്ത് കാ​യം​കു​ളം സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ ഹൂ​ത്തി​ക​ൾ യ​മ​നി​ൽ ത​ട​വി​ലാ​ക്കി. കെ.​പി.​എ.​സി രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണം നാ​ടി​ന്‍റെ നൊ​മ്പ​ര​മാ​യി.

കണ്ടല്ലൂരിനെ നടുക്കിയ കൊലപാതകം

ക​ണ്ട​ല്ലൂ​രി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ന്റെ വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ച​ത്​ നാ​ടി​നെ ന​ടു​ക്കി. ന​വം​ബ​ർ 30നാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ല്ലൂ​ർ തെ​ക്ക് ക​ള​രി​ക്ക​ൽ ജ​ങ്ഷ​നി​ൽ പീ​ടി​ക ചി​റ​യി​ൽ ന​ട​രാ​ജ​നാ​ണ് ( ബെ​ൻ​സ് ന​ട​രാ​ജ​ൻ -62) മ​രി​ച്ച​ത്. ഭാ​ര്യ സി​ന്ധു​വി​നും (56) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ മ​ക​ൻ ന​വ​നീ​തി​നെ (30) ക​ന​ക​ക്കു​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.2018ൽ ​ആ​രം​ഭി​ച്ച തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം എ​ട്ടു​വ​ർ​ഷം ആ​കു​മ്പോ​ഴും പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത് പോ​യ വ​ർ​ഷ​ത്തെ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത​യു​ടെ പ​ണി​ക​ൾ​ക്കി​ടെ ഗ​ർ​ഡ​ർ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര കി​ഴ​ക്ക് ജി​ഷ്ണു ഭ​വ​ന​ത്തി​ൽ സി.​ആ​ർ. രാ​ജേ​ഷ് (48) ന​വം​ബ​ർ 12 ന്​ ​മ​ര​ണ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന് നി​ർ​മാ​ണ ക​മ്പ​നി​യാ​യ അ​ശോ​ക ബി​ൽ​ഡ് കോ​ൺ ലി​മി​റ്റ​ഡ് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി.

ചെ​ങ്ങ​ന്നൂ​രി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക്​ അ​നു​വ​ദി​ച്ച​ത്​ കോ​ടി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: പ​ത്മ​ശ്രീ മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ച്​ ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ടു നി​ന്ന പ​തി​നൊ​ന്നാ​മ​ത് ദേ​ശീ​യ സ​ര​സ് മേ​ള വ​ൻ വി​ജ​യ​ക​ര​മാ​ക്കി​യാ​ണ് ചെ​ങ്ങ​ന്നൂ​ർ 2025ന്​ ​തു​ട​ക്കം കു​റി​ച്ച​ത്. പെ​രു​ങ്കു​ളം പാ​ട​ത്ത് സ്റ്റേ​ഡി​യ​വും നീ​ന്ത​ൽ കു​ള​ത്തി​നു​മാ​യി 37 കോ​ടി​യും, ആ​ല​പ്പു​ഴ - പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലൂ​ടെ​യു​ള്ള മാ​വേ​ലി​ക്ക​ര - കോ​ഴ​ഞ്ചേ​രി എം.​കെ. റോ​ഡി​ൽ പു​ത്ത​ൻ​കാ​വും- ആ​റാ​ട്ടു​പു​ഴ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഐ​ക്കാ​ട് പാ​ലം നി​ർ​മാ​ണ​ത്തി​ന് 04-44 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തും 2025ന്‍റെ നേ​ട്ട​മാ​യി. സം​സ്ഥാ​ന​ത്തെ പ​ത്ത് ക​ഫെ കു​ടും​ബ​ശ്രീ പ്രീ​മി​യം റെ​സ്റ്റാ​റ​ന്‍റു​ക​ളി​ൽ ഒ​ന്ന് എം.​സി. റോ​ഡി​ൽ തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​ശ്ശേ​രി ജ​ങ്ഷ​നി​ൽ 77 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ആ​രം​ഭി​ച്ചു.

പൂ​ർ​ത്തി​യാ​കാ​തെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ​മ്പൂ​ർ​ണ്ണ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മാ​ന്നാ​ർ മു​ത​ൽ ആ​റ​ൻ​മു​ള വ​രെ നീ​ളു​ന്ന പൈ​തൃ​ക ഗ്രാ​മം ടൂ​റി​സം പ​ദ്ധ​തി എ​ല്ലാ വ​ർ​ഷ​വും ക​ട​ലാ​സി​ൽ ത​ന്നെ. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ഉ​ൽ​പാ​ദ​ന​വും ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​ന്ന അ​പ്പ​ർ കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മാ​ന്നാ​റി​ലെ മൂ​ർ​ത്തി​ട്ട -മു​ക്കാ​ത്തി​രി /മു​ക്കം - വാ​ല​യി​ൽ ബ​ണ്ടു റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ പി​ന്നി​ട്ട ചെ​ങ്ങ​ന്നൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി പ​തി​നൊ​ന്ന​ര കോ​ടി മു​ട​ക്കി അ​ത്യാ​ധു​നി​ക സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി ഒ​രു വ​ർ​ഷം ആ​യി​ട്ടും യാ​തൊ​രു തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ണാ​നി​ല്ല. യാ​ത്ര​ക്കാ​ർ മ​ഴ​യും വെ​യി​ലും മ​ഞ്ഞും ഏ​ൽ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​യി മാ​റി.

ചെ​ങ്ങ​ന്നൂ​രി​ൻെറ ന​ഷ്ടം

ജ​ന്തു ര​സ​ത​ന്ത്ര ശാ​സ്ത്ര​ഞ്ജ​ൻ ഡോ. ​ഇ.​പി മാ​ധ​വ​ൻ ഭ​ട്ട​തി​രി, കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മാ​താ​വ് ദേ​വ​കി​യ​മ്മ, പൊ​തു പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ.​സി പു​ഷ്പാം​ഗ​ദ​ൻ, മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സാ​ജു ഭാ​സ്ക്ക​ർ തു​ട​ങ്ങി​യ​വ​രു​ടെ വേ​ർ​പാ​ടു​ക​ൾ ഇ​പ്പോ​ഴും മ​ന​സു​ക​ളി​ൽ വേ​ദ​ന​യായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsAlappuzha2025
News Summary - Alappuzha with its achievements and non chievements
Next Story