ജൈവ വൈവിധ്യ രജിസ്റ്റർ പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയാകാൻ ആലപ്പുഴ
text_fieldsആലപ്പുഴ: ജൈവവൈവിധ്യ രജിസ്റ്ററിെൻറ രണ്ടാംഘട്ടം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി ആലപ്പുഴ മാറുമെന്ന് ജില്ലതല ജൈവവൈവിധ്യ കോഓഡിനേഷൻ കമ്മിറ്റി ചെയർപേഴ്സണായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. പി.ബി.ആറിെൻറ (പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ) രണ്ടാംഭാഗം തയാറാക്കലുമായി ബന്ധപ്പെട്ട ജില്ലതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജൈവ വിഭവങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള അറിവുകളും നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള നിരന്തര ഇടപെടലിലൂടെ ആർജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുകയെന്നതാണ് ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിെൻറ പ്രഥമ ഉദ്ദേശ്യം. കാലാവസ്ഥാ വ്യതിയാനത്തിെൻറ പരിണിത ഫലമായുള്ള പ്രളയം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലം ജൈവ ആവാസ വ്യവസ്ഥക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
ബി.എം.സി (ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി)കൾക്കാണ് പരിശീലനം നൽകിയത്. സംസ്ഥാനത്ത് ആദ്യമായി പ്രോജക്ട് വെക്കുന്ന കാര്യത്തിലും പദ്ധതി നിർവഹണം, എക്സ്പെൻഡിച്ചർ തുടങ്ങിയ കാര്യങ്ങളിലും ആലപ്പുഴ ഒന്നാംസ്ഥാനത്താണ്. ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.എസ്.ബി.ബി. അംഗം കെ.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽകുമാർ, കെ.എസ്.ബി.ബി. മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, കെ.എസ്.ബി.ബി. അംഗം ഡോ. കെ. സതീഷ് കുമാർ, ടി.എസ്.ജി. അംഗം ഡോ.എ.പി. ശ്രീകുമാർ, കെ.എസ്.ബി.ബി ജില്ല കോഒാഡിനേറ്റർ ശ്രുതി ജോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

