ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയവും വിശ്രമകേന്ദ്രവും തുറന്നു
text_fieldsആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയവും വിശ്രമകേന്ദ്രവും
നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയവും വിശ്രമകേന്ദ്രവും നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.വാര്‍ഷിക പദ്ധതിയില്‍ നിര്‍മിച്ചതടക്കം 18 ശുചിമുറികളും 1000 സ്ക്വയര്‍ഫീറ്റ് വരുന്ന വിശ്രമകേന്ദ്രവും സജ്ജീകരിച്ചാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.
മുല്ലക്കല്‍ എസ്.ഡി.വി സ്കൂളിനുസമീപം, കല്ലുപാലം ജങ്ഷന്, വലിയചുടുകാട് എന്നിവിടങ്ങളില്‍ ഓരോ ശുചിമുറികളും, ഇ.എം.എസ് സ്റ്റേഡിയം എട്ട്ബ്ലോക്കുകളുള്ള ശുചിമുറിയും നഗരചത്വരത്തിന് എതിര്‍വശം ആറ് ബ്ലോക്കുകളുള്ള ശുചിമുറികളും പ്രവര്‍ത്തനസജ്ജമാണ്. നോര്‍ത്ത് പോലീസ് സ്റ്റേഷനുസമീപം, ബീച്ച്, സെന്റ് ജോർജ് ഓഡിറ്റോറിയം എന്നീ കേന്ദ്രങ്ങളിലെ നിര്‍മാണ പുരോഗതിയിലുള്ള ശുചിമുറികളും തുറന്നുനല്കാനാവുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ് അറിയിച്ചു.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് അങ്കണത്തില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷതവഹിച്ച ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കെ. ബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ബിന്ദു തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ ബീന രമേശ്, എ. ഷാനവാസ്, കൗണ്‍സിലര്‍മാരായ അരവിന്ദാക്ഷന്, ബി. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

