Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് മാനദണ്ഡങ്ങൾ...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൃഷിവകുപ്പി​െൻറ 178 ഓ​ണ​ച്ച​ന്ത

text_fields
bookmark_border
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൃഷിവകുപ്പി​െൻറ 178 ഓ​ണ​ച്ച​ന്ത
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കൃ​ഷി​വ​കു​പ്പി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ണ​ത്തി​ന് 178 പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ൾ ന​ട​ത്തും. ഈ ​മാ​സം 27 മു​ത​ൽ 30 വ​രെ ആ​യി​രി​ക്കും ഓ​ണ​ച്ച​ന്ത​ക​ൾ. വി.​എ​ഫ്.​പി.​സി.​കെ​യു​ടേ​താ​യി 10 സ്​​റ്റാ​ളു​ക​ൾ, ഹോ​ർ​ട്ടി​കോ​ർ​പ്പി​െൻറ 60 സ്​​റ്റാ​ളു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് 178 സ്​​റ്റാ​ളു​ക​ൾ. ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗം ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.

സ്​​റ്റാ​ളു​ക​ൾ ന​ട​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത വെ​ബ്സൈ​റ്റ് വ​ഴി ന​ൽ​കു​ന്ന ഡി​ജി​റ്റ​ൽ ര​ജി​സ്​​റ്റ​ർ സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണം. ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സ്​​റ്റാ​ളു​ക​ളി​ൽ ശേ​ഖ​രി​ക്ക​ണം. ഒ​രു​കാ​ര​ണ​വ​ശാ​ലും ച​ന്ത​ക​ൾ​ക്കു​മു​മ്പി​ൽ ആ​ൾ​ക്കൂ​ട്ടം അ​നു​വ​ദി​ക്ക​രു​ത്. ഹോ​ർ​ട്ടി​കോ​ർ​പ്പി​െൻറ ത​ല​വ​ടി, കു​മാ​ര​പു​രം ഗോ​ഡൗ​ണു​ക​ളി​ൽ എ​ത്തു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ശൗ​ചാ​ല​യ​വും വി​ശ്ര​മ​സൗ​ക​ര്യ​വും ഒ​രു​ക്ക​ണം. ഇ​വ​രു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം.

Show Full Article
TAGS:agriculture department onam market 
Next Story