വീട്ടുവേല ചെയ്ത് മൂന്ന് സെന്റ് സമ്പാദിച്ച വയോധികയുടെ സ്ഥലം ഉഴുതുമറിച്ച് അധികൃതർ
text_fieldsമണ്ണ് കോരിമാറ്റിയ ഭൂമിയിൽ ആബിദ
പള്ളുരുത്തി: അർധ പട്ടിണിക്കാരന്റെ ചെറുസ്വപ്നം പോലും തല്ലിക്കെടുത്തുന്ന സമീപനവുമായി നഗരസഭ അധികൃതർ. വീട്ടുവേല ചെയ്ത് സമ്പാദിച്ച തുകകൊണ്ട് മൂന്നുവർഷം മുമ്പ് മൂന്നുസെന്റ് സ്ഥലം വാങ്ങിയ വയോധികയുടെ സ്വപ്നങ്ങളാണ് അധികൃതർ നശിപ്പിച്ചത്. ഭൂമി തണ്ണീർത്തടം ആണെന്ന് പറഞ്ഞാണ് മണ്ണുമാന്തി കൊണ്ട് മണ്ണ് കുഴിതോണ്ടി മാറ്റിയത്.
പരസഹായമില്ലാതെ മൂന്ന് പെൺമക്കളെ പോറ്റി വളർത്തിയ പള്ളുരുത്തി അർപ്പണ നഗറിൽ ആബിദയോട് കരുണയുടെ ചെറിയ ലാഞ്ചനപോലും കാണിക്കാൻ അധികൃതർ തയാറായില്ല.
കൃഷിഭവനില്‍നിന്ന് കൃഷിയോഗ്യമല്ലെന്ന രേഖ ഇവരുടെ കൈവശമുണ്ട്. ഭൂമി തരംമാറ്റാൻ സർക്കാറിലേക്ക് 80,000 രൂപ അടക്കുകയും പുരയിടമായി ആർ.ഡി.ഒ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. കൊച്ചിന് കോർപറേഷന് ബില്‍ഡിങ് പെർമിറ്റും ഇവർക്ക് അനുവദിച്ചു. ഇത്രയും രേഖകൾ കൈവശമുള്ള ഈ വയോധികയോടാണ് അധികൃതർ ജെ.സി.ബി രാഷ്ട്രീയം നടത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

