Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശു​ചി​ത്വ...

ശു​ചി​ത്വ മ​നു​ഷ്യ​ച്ച​ങ്ങ​ല മ​നു​ഷ്യ​ക്കോ​ട്ട​യാ​ക്കി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ

text_fields
bookmark_border
ശു​ചി​ത്വ മ​നു​ഷ്യ​ച്ച​ങ്ങ​ല മ​നു​ഷ്യ​ക്കോ​ട്ട​യാ​ക്കി  ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ
cancel
camera_alt

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ​സം​ഘ​ടി​പ്പി​ച്ച ശു​ചി​ത്വ മ​നു​ഷ്യ​ച്ച​ങ്ങ​ല

ആ​ല​പ്പു​ഴ: സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​സ​ഭ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ആ​ല​പ്പി ഷെ​ല്ലേ​ഴ്സ് സ്വ​ച്ഛ​ത ലീ​ഗ്' പേ​രി​ല്‍ ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ സ്വ​ച്ഛ് അ​മൃ​ത് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മാ​ലി​ന്യ​മു​ക്ത ന​ഗ​ര​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ബീ​ച്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ശു​ചി​ത്വ മ​നു​ഷ്യ​ച്ച​ങ്ങ​ല​യും ശു​ചി​ത്വ പ്ര​തി​ജ്ഞ​യും മ​ണ​ൽ ശി​ൽ​പ​വും സൈ​ക്കി​ള്‍ റാ​ലി​യും റോ​ള​ര്‍ സ്കേ​റ്റി​ങ്ങും ഫ്ലാ​ഷ്​​മോ​ബും സം​ഘ​ടി​പ്പി​ച്ചു.

ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ മു​ഹ​മ്മ കെ.​ഇ. കാ​ർ​മ​ല്‍ അ​ക്കാ​ദ​മി​യു​ടെ റോ​ള​ര്‍സ്കേ​റ്റി​ങ്, തി​ല​ക് ഡാ​ന്‍സ് ച​ന്തു ആ​ൻ​ഡ്​ ടീ​മി​ന്‍റെ ഫ്ലാ​ഷ്​​മോ​ബ്, രാ​ജേ​ഷ് പാ​ട്ടു​ക​ളം, ടി.​ബി. ഉ​ദ​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ൽ ശി​ൽ​പം എ​ന്നി​വ ഒ​രു​ക്കി.

ആ​ല​പ്പു​ഴ ബീ​ച്ചി​ൽ വി​ജ​യ പാ​ര്‍ക്ക് മു​ത​ല്‍ തെ​ക്കോ​ട്ട് പ​ഴ​യ ക​ട​ൽ​പാ​ലം വ​രെ തീ​ർ​ത്ത മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ലും ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി​യി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

അ​ഡ്വ. എ.​എം. ആ​രി​ഫ് എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, എ​ച്ച്. സ​ലാം എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ് ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബീ​ന ര​മേ​ശ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​ഷാ​ന​വാ​സ്, ബി​ന്ദു തോ​മ​സ്, ആ​ര്‍. വി​നീ​ത, ക​ക്ഷി​നേ​താ​വാ​യ എം.​ആ​ര്‍. പ്രേം, ​ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍മാ​ര്‍, വി​വി​ധ സ്കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള എ​സ്.​പി.​സി, എ​ന്‍.​സി.​സി, എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റു​ക​ള്‍, യൂ​ത്ത് ക്ല​ബ്, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, റെ​സി​ഡ​ന്‍റ്​​സ്​ പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കാ​യം​കു​ളത്ത് ശു​ചീ​ക​ര​ണ​വും റാ​ലി​യും

കാ​യം​കു​ളം: 'സ്വ​ച്ഛ് അ​മൃ​ത് മ​ഹോ​ത്സ​വ്' ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ റാ​ലി​യും ശു​ചീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ലോ​ഗോ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ശ​ശി​ക​ല പ്ര​കാ​ശ​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഫ​ർ​സാ​ന ഹ​ബീ​ബ് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് പു​ത്ത​ൻ​ക​ണ്ടം മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു. റാ​ലി​യി​ൽ കാ​യം​കു​ളം ഗ​വ. ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ് ശ്ര​ദ്ധേ​യ​മാ​യി. ജെ. ​ആ​ദ​ർ​ശ്, മാ​യാ​ദേ​വി, കേ​ശു​നാ​ഥ്, ഷാ​മി​ല അ​നി​മോ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​മ്പി​ളി, നാ​ദി​ർ​ഷ, സു​കു​മാ​രി, വി​ജ​യ​ശ്രീ, ഗം​ഗാ​ദേ​വി, റെ​ജി മാ​വ​നാ​ൽ, സെ​ക്ര​ട്ട​റി സ​ന​ൽ ശി​വ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ശ്രീ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha
News Summary - Alappuzha Nagarasabha
Next Story