ആലപ്പുഴ കൊലപാതകങ്ങൾ പൊലീസ് സംവിധാനം പരാജയമാണെന്നതിെൻറ തെളിവ് –വേണുഗോപാൽ
text_fieldsകൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിെൻറ വീട് കെ.സി. വേണുഗോപാൽ എം.പി സന്ദർശിക്കുന്നു
ആലപ്പുഴ: പൊലീസ് സംവിധാനം പൂര്‍ണ പരാജയമാണെന്നതിെൻറ തെളിവാണ് ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങളെന്ന് എ. ഐ. സി. സി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം.പി പറഞ്ഞു.
കൊല്ലപ്പെട്ട ബി. ജെ. പി നേതാവ് രഞ്ജിത് ശ്രീനിവാസന്, എസ്. ഡി. പി. ഐ നേതാവ് കെ. എസ്. ഷാന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കിണറിന് സമീപത്തെ രഞ്ജിത്തിെൻറ വീട്ടിലെത്തിയ കെ. സിയെ കണ്ട് മാതാവ് വിതുമ്പി. ഇവരെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു.
ഭാര്യ ലിഷയെയും മക്കളെയും ആശ്വസിപ്പിക്കുകയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന രഞ്ജിത്തിെൻറ സഹോദരനോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. മണ്ണഞ്ചേരി പൊന്നാട് എത്തി ഷാനിെൻറ പിതാവ് സലീമിനെയും ഷാനിെൻറ മക്കളായ ഹിബ ഫാത്തിമയെയും ലിയ ഫാത്തിമയെയും കണ്ട് ആശ്വസിപ്പിച്ചു. ആലപ്പുഴയുടെ സമ്പന്നമായ രാഷ്ട്രീയ സാംസ്കാരിക പൈതൃകത്തിനേറ്റ മുറിവാണ് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും - അദ്ദേഹം പറഞ്ഞു.