Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ മെഡിക്കല്‍...

ആലപ്പുഴ മെഡിക്കല്‍ കോളജ്: സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്കില്‍ എട്ട് ഓപറേഷന്‍ തിയറ്ററുകള്‍

text_fields
bookmark_border
Alappuzha Medical College
cancel
camera_alt

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ര്‍ സ്​​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ഒ​രു​ങ്ങു​ന്ന​ത്​ വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് ശ​സ്ത്ര​ക്രി​യ​ക്കു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ. എ​ട്ട് മോ​ഡു​ലാ​ര്‍ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍ സ​ജ്ജ​മാ​കു​ന്ന​തോ​ടെ ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്​​ത വ​കു​പ്പു​ക​ള്‍ക്ക് ഒ​രേ തി​യ​റ്റ​ര്‍ ത​ന്നെ ശ​സ്ത്ര​ക്രി​യ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന രീ​തി​ക്ക് മാ​റ്റം​വ​രും. ഐ.​സി.​യു ഉ​ള്‍പ്പെ​ടെ 250 പു​തി​യ കി​ട​ക്ക​ക​ള്‍ വ​രു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ രോ​ഗി​ക​ളെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മൊ​രു​ങ്ങും.

പു​തി​യ ബ്ലോ​ക്ക്​ സ​ജ്ജ​മാ​കു​ന്ന​തോ​ടെ ക​യ​ര്‍ മേ​ഖ​ല​യി​ലെ​യും തീ​ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ള്‍ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ എ​ച്ച്. സ​ലാം എം.​എ​ല്‍.​എ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം 21ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഭാ​ര​തി പ്ര​വീ​ന്‍ പ​വാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് സം​ബ​ന്ധി​ക്കും.

എ​ന്‍ഡോ ക്രൈ​നോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ര്‍ജ​റി വി​ഭാ​ഗ​ങ്ങ​ള്‍ പു​തു​താ​യി തു​ട​ങ്ങു​വാ​ന്‍ ക​ഴി​യു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. 173.18 കോ​ടി​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. ഇ​തി​ല്‍ 120 കോ​ടി കേ​ന്ദ്ര​സ​ര്‍ക്കാ​റും 53.18 കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍ക്കാ​റു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന്​ 54.35 കോ​ടി ചെ​ല​വി​ട്ടു. 2014ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ങ്കി​ലും 2016ലാ​ണ് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്.

ആ​റ് നി​ല​ക​ളി​ലാ​യി 19,984 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ത്തി​ലാ​ണ് ബ്ലോ​ക്ക്​ പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്. മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്റ്, 1000 കി​ലോ ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി, ആ​റ് ലി​ഫ്റ്റ് എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക സി.​ടി സ്‌​കാ​ന്‍, കാ​ത്ത് ലാ​ബ്, ഡി​ജി​റ്റ​ല്‍ എ​സ്‌​ക്‌​റേ യൂ​നി​റ്റ് എ​ന്നി​വ​ക്ക്​ പു​റ​മെ സൗ​രോ​ര്‍ജ പാ​ന​ല്‍, പാ​ര്‍ക്കി​ങ്​ സൗ​ക​ര്യം എ​ന്നി​വ​യും പു​തി​യ സ​മു​ച്ച​യ​ത്തി​നോ​ട് ചേ​ര്‍ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​റോ​ള​ജി, കാ​ര്‍ഡി​യോ​ള​ജി, കാ​ര്‍ഡി​യോ തൊ​റാ​സി​ക് ആ​ന്‍ഡ് വാ​സ്‌​കു​ല​ര്‍ സ​ര്‍ജ​റി, നെ​ഫ്രോ​ള​ജി, ജെ​നി​റ്റോ​യൂ​റി​ന​റി സ​ര്‍ജ​റി, മെ​ഡി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ എ​ന്‍ട്രോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ര്‍ജ​റി, എ​ന്‍ഡോ ക്രൈ​നോ​ള​ജി, ന്യൂ​റോ സ​ര്‍ജ​റി എ​ന്നി​ങ്ങ​നെ ഒ​മ്പ​ത് സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി, ക​ല​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ​തേ​ജ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ.​ടി.​കെ. സു​മ, സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​സ്സ​ലാം, ഹൈ​റ്റ്‌​സ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജെ. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha medical college
News Summary - Alappuzha Medical College: Eight operation theaters in super specialty block
Next Story