കൗമാരപ്രതിഭകൾ കിഴക്കിന്റെ വെനീസിലേക്ക്
text_fieldsആലപ്പുഴ: ജില്ല സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ ആലപ്പുഴ നഗരത്തിൽ അരങ്ങേറും. ജില്ലയിലെ കൗമാര പ്രതിഭകളൊരുക്കുന്ന കലാവസന്തത്തിന് അഞ്ചുദിവസം നഗരം സാക്ഷിയാകും. വെള്ളിയാഴ്ചവരെ നഗരത്തിലെ വിവിധ സ്കൂളുകളിലെ 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. നഗരത്തിലെ 10 സ്കൂളുകളിലെ 12 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ 11 ഉപജില്ലകളിൽനിന്ന് 340 ഇനങ്ങളിലായി 7500ന് മുകളിൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
64ാമത് ജില്ല സ്കൂൾ കലോത്സവത്തിന് പ്രധാന വേദിയായ ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വേദിയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ തിരിതെളിയും. ആലപ്പുഴ കർമ സദൻ ഹാൾ, ലിയോ തേർട്ടീന്ത് എൽ.പി.എസ്, ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് എൽ.പി.ജി.എസ്, ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്, സെന്റ് ആന്റണീസ് എൽ.പി.എസ്, ടി.ഡി ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ആന്റണീസ് ജി.എച്ച്.എസ്, മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ് എന്നിവിടങ്ങളാണ് മറ്റ് വേദികൾ.
സി.എം.എസ്.എൽ.പി.എസ് അങ്കണത്തിലാണ് ഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. കലോത്സവത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച പ്രധാന വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്. ശ്രീലത പതാക ഉയർത്തുന്നതോടെ രചന മത്സരങ്ങൾ അരങ്ങേറും. ഇതോടൊപ്പം അറബിക്-സംസ്കൃത രചന മത്സരങ്ങളും ഉണ്ടാകും.
ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പ്രധാന ഗ്രൗണ്ടിൽ രാവിലെ ബാൻഡ് മേളവും വൈകീട്ട് നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം, കഥകളി മത്സരങ്ങളും നടക്കും. ഉച്ചക്ക് രണ്ടിന് ഒന്നാം വേദിയിൽ 64ാമത് ജില്ല സ്കൂൾ കലോത്സവം ചലച്ചിത്ര പിന്നണി ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്യും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്. ശ്രീലത അധ്യക്ഷത വഹിക്കും. കലക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയാകും.
വേദികളിൽ ഇന്ന്
വേദി 1 -ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് - രാവിലെ ഒമ്പതിന് ബാൻഡ് മേളം ഹൈസ്കൂൾ,
ഹയർ സെക്കൻഡറി വിഭാഗങ്ങൾ. രാവിലെ ഒമ്പതു മുതൽ രചന മത്സരങ്ങൾ.
എച്ച്.എസ്.എസ് റൂം നമ്പർ ഒന്ന് - മലയാള രചന മത്സരങ്ങൾ. ഉപന്യാസരചന, കഥാരചന, കവിത രചന.
റൂം നമ്പർ 2 -ഹിന്ദി ഉപന്യാസരചന, കവിത രചന കവിത രചന.
റൂം നമ്പർ 3 -അറബിക് രചന മത്സരങ്ങൾ -ഉപന്യാസരചന, തർജമ, നിഘണ്ടു നിർമാണം, കവിത രചന,
കഥ രചന, അടിക്കുറിപ്പ്, ക്യാപ്ഷൻ രചന, പോസ്റ്റർ രചന, പ്രശ്നോത്തരി, ക്വിസ്
റൂം നമ്പർ 4 - സംസ്കൃത രചന മത്സരങ്ങൾ. ഉപന്യാസരചന, കവിത രചന, കഥരചന, സമസ്യ പുരാണം.
റൂം നമ്പർ 5 - ഇംഗ്ലീഷ് രചന മത്സരങ്ങൾ. ഉപന്യാസരചന കവിത രചന, കഥാരചന മത്സരങ്ങൾ.
റൂം നമ്പർ 6 - ചിത്രാരചന മത്സരങ്ങൾ. ചിത്രരചന -പെൻസിൽ, ചിത്രരചന - ജലച്ചായം, ഓയിൽ പെയിന്റിങ്,
കാർട്ടൂൺ, കൊളാഷ്.
റൂം നമ്പർ 7 -കന്നട, തമിഴ്, ഉർദു രചന മത്സരങ്ങൾ.
റൂപ്പ നമ്പർ 8 - അറബി, ഉർദു, സംസ്കൃതം ജനറൽ
മത്സരങ്ങൾ കഥാരചന, കവിതാരചന, ഉപന്യാസരചന മത്സരങ്ങൾ.
ഉച്ചക്ക് രണ്ടിന് -വേദി ഒന്നിൽ സ്കൂൾ കലോത്സവ
ഉദ്ഘാടന സമ്മേളനം
വേദി -രണ്ടിൽ രാവിലെ മുതൽ നാടകം. തുടർന്ന് ഓട്ടന്തുള്ളൽ.
വേദി- മൂന്നിൽ കർമ സദൻ ഹാൾ വൈകീട്ട് മൂന്നിന് നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം,
കഥകളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

