ആലപ്പുഴ ജില്ല പഞ്ചായത്ത് 15,000 ആൻറിജൻ കിറ്റും ചികിത്സ ഉപകരണങ്ങളും വിതരണം ചെയ്യും '
text_fieldsആലപ്പുഴ: ജില്ല പഞ്ചായത്തിന് ലഭ്യമായ 15,000 ആൻറിജൻ കിറ്റും മെഡിക്കൽ ഓഫിസർമാർ ആവശ്യപ്പെട്ട മുഴുവൻ ചികിത്സ ഉപകരണങ്ങളും വിതരണം ചെയ്യാനും തീരുമാനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും ജില്ല പഞ്ചായത്തംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.
മുഴുവൻ പഞ്ചായത്തുകളും ആംബുലൻസ് സൗകര്യം ഒരുക്കാനും സി.എഫ്.എൽ.ടി.സി.ക്ക് സൗകര്യമുള്ള സ്ഥലങ്ങളിൽ സി.എഫ്.എൽ.ടി.സി. ഒരുക്കാനും സബ് സെൻററുകളിലും പി.എച്ച്. സെൻററുകളിലും ആവശ്യമായ സ്റ്റാഫിനെ ഉറപ്പുവരുത്താനും തീരുമാനിച്ചു.
ജനകീയ അടുക്കളയിലൂടെ കോവിഡ് ബാധിതരായവർക്കും നിരാലംബരായ തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം ഉറപ്പാക്കാനും നിർദേശിച്ചു. മഴക്കാല പൂർവരോഗ പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ ഊർജിതമാക്കാനും ജാഗ്രതാ സമിതികൾ ശക്തമാക്കാനും നിർദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും മഴക്കാലപൂർവ രോഗപ്രതിരോധത്തിനും ജില്ലയെ സജ്ജമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

