Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ ജില്ല...

ആലപ്പുഴ ജില്ല കേരളോത്സവം: കായിക മത്സരങ്ങള്‍ക്ക് തുടക്കം

text_fields
bookmark_border
ആലപ്പുഴ ജില്ല കേരളോത്സവം: കായിക മത്സരങ്ങള്‍ക്ക് തുടക്കം
cancel
camera_alt

ജി​ല്ല​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ന്റെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ക​ല​വൂ​ർ എ​ൽ.​എ​സ്.​എ​ച്ച് ഗ്രൗ​ണ്ടി​ൽ ക​ല​ക്ട​ർ കൃ​ഷ്ണ തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആലപ്പുഴ: കായികതാരങ്ങൾക്ക് വളർന്നുവരാൻ ജില്ല, ബ്ലോക്ക് തലങ്ങളിൽ സർക്കാർ നൽകുന്ന പ്രോത്സാഹനം അത്ഭുതപ്പെടുത്തുന്നതാണെന്ന് കലക്ടർ വി.ആർ. കൃഷ്ണ തേജ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ല കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ കലവൂർ എൽ.എസ്.എച്ച് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌പോർട്സ് കമ്മിറ്റി ചെയർമാനുമായ ടി.വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ് വിജി വിഷ്ണു, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഉല്ലാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം പി.ജി. സുനിൽകുമാർ, യുവജന ക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ ജയിംസ് സാമുവൽ, ജില്ല സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ്കുമാർ, യുവജന ക്ഷേമ ബോർഡ് ജില്ല പ്രോഗ്രാം ഓഫിസർ ബി. ഷീജ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha District Kerala Festival
News Summary - Alappuzha District Kerala Festival: Sports competitions begin
Next Story