ആലപ്പുഴ ജില്ല കലോത്സവം; കലയെടുപ്പിൽ ചേർത്തലക്ക് കിരീടം
text_fieldsആലപ്പുഴ: അഞ്ചുനാൾ നീണ്ട കലാപൂരത്തിന്റെ അവസാന ലാപിൽ മുന്നേറിയ ചേർത്തല ഉപജില്ലക്ക് കലാകിരീടം. തുറവൂരുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സമാപനദിവസം കൊട്ടിക്കയറിയാണ് ചേർത്തല ചാമ്പ്യൻപട്ടം തിരിച്ചുപിടിച്ചത്. തുടക്കം മുതൽ കപ്പിനായി പൊരുതിയ തുറവൂരിനാണ് രണ്ടാംസ്ഥാനം. ആലപ്പുഴ മൂന്നും മാവേലിക്കര നാലും കായംകുളം അഞ്ചും സ്ഥാനത്തെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ആലപ്പുഴ ഉപജില്ലയും സ്കൂളുകളിൽ മാന്നാർ എൻ.എസ് ബോയ്സ് എച്ച്.എസ്.എസും ഒന്നാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല ഉപജില്ലയും തുറവൂർ ടി.ഡി.എച്ച്.എസ്.എസും ഒന്നാമതെത്തി. യുപി വിഭാഗത്തിൽ കായംകുളം ഉപജില്ലക്കും നീർക്കുന്നം എസ്.ഡി.വി ജി.യു.പി.എസിനുമാണ് ഒന്നാംസ്ഥാനം.
സ്കൂളുകളിൽ ചേർത്തല മുട്ടം ഹോളി ഫാമിലി രണ്ടും അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. എച്ച്.എസ് വിഭാഗം അറബിക് കലോത്സവത്തിൽ കായംകുളം ഉപജില്ലയും വീയപുരം ഗവ. എച്ച്.എസും ഒന്നാമതെത്തി. യു.പി അറബിക് കലോത്സവത്തിൽ അമ്പലപ്പുഴ ഉപജില്ലയും തുറവൂർ നദ്വത്തുനഗർ എൻ.ഐ.യു.പി.എസും ജേതാക്കളായി. എച്ച്.എസ് സംസ്കൃത കലോത്സവത്തിൽ മാവേലിക്കര ഉപജില്ലയും നെടുമുടി എൻ.എസ് എച്ച്.എസ്.എസും ജേതാക്കളായപ്പോൾ യു.പി വിഭാഗത്തിൽ ചേർത്തല ഉപജില്ലയും മണ്ണാറശാല യു.പി.എസും ജേതാക്കളായി.
ഓവറോൾ പോയന്റ്
ഉപജില്ല
ചേർത്തല-865
തുറവൂർ-827
ആലപ്പുഴ-811
മാവേലിക്കര-807
കായംകുളം-800
ചെങ്ങന്നൂർ- 777
ഹരിപ്പാട്- 692
അമ്പലപ്പുഴ- 622
മങ്കൊമ്പ്- 509
തലവടി- 491
വെളിയനാട്- 139
സ്കൂൾ
മാന്നാർ നായർ സമാജം ബോയ്സ് എച്ച്.എസ്.എസ്-277
ചേർത്തല മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ്- 207
അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ്- 204
തുറവൂർ ടി.ഡി.എച്ച്.എസ്.എസ്- 194
ഹരിപ്പാട് ഗവ. ജി.എച്ച്.എസ്.എസ്- 176
മിന്നും താരങ്ങളായി ഇരട്ടകൾ
ആലപ്പുഴ: ജില്ല സ്കൂൾ കലോത്സവത്തിൽ മിന്നും താരങ്ങളായി ഇരട്ടകൾ. വടുതല എൻ.ഐ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥികളായ ആമില പർവീണും ആലിയ പർവീണുമാണ് സമ്മാനങ്ങൾ വാരിക്കൂട്ടിയത്.
ആമിലയാണ് കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തത്. ജനറൽ വിഭാഗത്തിൽ കഥാരചനക്ക് ഒന്നും ഇംഗ്ലീഷ് പ്രസംഗത്തിന് രണ്ടും സ്ഥാനം നേടിയ ആമില അറബി കലോത്സവത്തിൽ ഗദ്യവായന, തർജമ സംഭാഷണം എന്നിവക്കും ഒന്നാം സ്ഥാനം നേടി.
ഇരട്ടസഹോദരങ്ങളായ ആമില പർവീണും ആലിയ പർവീണും
സംഭാഷണത്തിൽ ആലിയ ആയിരുന്നു കൂട്ടാളി. അറബി കഥാകഥനത്തിലും ആലിയക്ക് ഒന്നാം സ്ഥാനമുണ്ട്. ഇതിനൊപ്പം ജനറൽ വിഭാഗം കഥാപ്രസംഗത്തിൽ എ ഗ്രേഡും ലഭിച്ചു. ഇരുവരും കഴിഞ്ഞ തവണയും സമ്മാനം വാരിക്കൂട്ടിയിരുന്നു. വടുതല പുത്തൻപുര കളത്തിൽ സത്താറിന്റെയും ഫിർഷീജയുടെയും മക്കളാണ്.
(റിപ്പോർട്ട്: പി.എസ്. താജുദ്ദീൻ, വാഹിദ് കറ്റാനം. ചിത്രം; മനു ബാബു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

