കാർഷിക ഉൽപന്നങ്ങളുമായി ആലപ്പുഴ ജില്ല കൃഷിത്തോട്ടമൊരുങ്ങി
text_fieldsമാങ്കാംകുഴി: ഓണവിപണി ലക്ഷ്യമിട്ട് സ്വന്തം കാർഷിക ഉൽപന്നങ്ങളുമായി ജില്ല കൃഷിത്തോട്ടമൊരുങ്ങി. തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴി കോട്ടമുക്കിലുള്ള നൂറേക്കറിലാണ് പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചത്.
സെപ്റ്റംബർ 11 മുതൽ ഉത്രാടം വരെയാണ് ഇവിടെ ഓണവിപണി ഒരുങ്ങുന്നത്. മറ്റ് എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ സാധാരണ പച്ചക്കറി വിപണിസ്റ്റാളും പ്രവർത്തിക്കുന്നുണ്ട്.
ഫാമിനോട് ചേർന്നാണ് വിപണിക്കായി പ്രത്യക വിൽപന സ്റ്റാൾ പ്രവർത്തിക്കുന്നത്. തൈകളും വിത്തുകളും ലഭിക്കുന്നുണ്ടെന്നാണ് ജില്ല കൃഷിത്തോട്ടത്തിലെ പ്രത്യേകത. കാർഷിക ഉൽപന്നങ്ങൾ നേരിട്ട് സ്റ്റാൾ വഴി വിലകുറച്ച് വിൽക്കുകയാണ്.
ഫാം സൂപ്രണ്ട് ബി. സുനിൽകുമാർ, കൃഷി ഓഫിസർ ഹൃദ്യ രജീന്ദ്രൻ, കൃഷി അസിസ്റ്റന്റുമാരായ രഞ്ജിത്ത്, ശ്യാംകുമാർ, നദിയ എന്നിവരുടെ മേൽനോട്ടത്തിലാണ് പച്ചക്കറി കൃഷി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

