ആലപ്പുഴ: ജില്ല ക്ഷീരസംഗമത്തിന് നാളെ ഇലിപ്പക്കുളം ചൂനാട്ട് തുടക്കം
text_fieldsവള്ളികുന്നം: ജില്ലയിലെ ക്ഷീര കർഷകരുടെ സംഗമം ഞായർ, തിങ്കൾ ദിവസങ്ങളിലായി ഇലിപ്പക്കുളം ചൂനാട് അമ്പാടി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 245 ക്ഷീര സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മികച്ച ക്ഷീര കർഷകർ, സംഘങ്ങൾ, 20 വർഷം പ്രസിഡന്റ് ചുമതല വഹിച്ചവർ, വിരമിച്ച ജീവനക്കാർ എന്നിവരെ ആദരിക്കും.
20 ഓളം സ്റ്റാളുകൾ നഗരിയിൽ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ 8.30 ന് ശിൽപ്പശാല മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രദർശന സ്റ്റാളുകൾ എം.എസ്. അരുൺകുമാർ എം.എൽ.എയും വിരമിച്ച ജീവനക്കാരെ ആദരിക്കൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. തുടർന്ന് ശിൽപ്പശാല, പ്രശ്നോത്തരി എന്നിവ നടക്കും. ഉച്ചക്ക് രണ്ടിന് മുഖാമുഖം എച്ച്. സലാം എം.എൽ.എയും വൈകിട്ട് അഞ്ചിന് കലാസന്ധ്യ മുൻ എം.പി സി.എസ്. സുജാതയും ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ‘പാലുൽപ്പാദന ചെലവ് കുറക്കാൻ പത്തുണ്ട് മാർഗങ്ങൾ’ വിഷയത്തിൽ സെമിനാർ നടക്കും. 11 ന് ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും മന്ത്രി ജെ. ചിഞ്ചുറാണിയും മികച്ച കർഷകരെ ആദരിക്കൽ മന്ത്രി സജി ചെറിയാനും പി. പ്രസാദും ഉദ്ഘാടനം ചെയ്യും. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ നിഷ. വി. ഷറീഫ്, അഡ്വ. കെ. വിജയൻ, വള്ളികുന്നം ക്ഷീര സംഘം പ്രസിഡന്റ് മേത്തുണ്ടിൽ ബാബു, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് അംഗം ബി. അൻസാരി, ജില്ല ഗുണ നിയന്ത്രണ ഓഫിസർ പി. രമ്യ, ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വി. വിനോദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

