ആലപ്പുഴ: വീട്ടിലെ കുടുംബാംഗത്തെപ്പോലെ വളർത്തിയ ഗർഭിണിയായ 'അമ്മിണി'യെന്ന പശുവിനെ മോഷ്ടിച്ച സംഭവത്തിൽ മനോവിഷമത്തിലായ ഉടമക്കുവേണ്ടി തിരിച്ചുകിട്ടാൻ സുഹൃത്തിെൻറ ഫേസ്ബുക്ക് പേജിലൂടെ അഭ്യർഥന. പുന്നപ്ര തെക്ക് 10ൽചിറ പി.എ. കുഞ്ഞുമോെൻറ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. രണ്ടുദിവസമായി ഭക്ഷണംപോലും കഴിക്കാതെ തേടിയലയുന്ന വീട്ടുകാർക്കും അയൽവാസികൾക്കുംവേണ്ടി സുഹൃത്ത് സമീർ പാലമൂട് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ''എന്തിെൻറ പേരിലാണ് പാവത്തിെൻറ പശുവിനെ മോഷ്ടിച്ചത്. ഇത് വീട്ടിലെ അംഗത്തെപോലെയാണ് കണ്ടിരുന്നത്. ദയവായി തിരികെനൽകണം. ആരായാലും നിങ്ങൾക്ക് വേണെമങ്കിൽ അത് വിറ്റാൽകിട്ടുന്ന കാഷ് അങ്ങോട്ട് തരാം. പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്''.
ഈ കുറിപ്പുകൊണ്ടെന്നും തീരുന്നതല്ല പൊതുപ്രവർത്തകൻകൂടിയായ ഉടമയുടെ ദുഃഖം. വീടുപണി നടക്കുന്നതിനാൽ കുടുംബസമേതം വാടകവീട്ടിലാണ് താമസിക്കുന്നത്. അഞ്ചുമാസം മുമ്പ് ചമ്പക്കുളത്തുനിന്ന് കണ്ടെത്തിയ ജഴ്സി പശുവിനോട് തോന്നിയ ഇഷ്ടത്തിൽ ഇടനിലക്കാരൻ പറഞ്ഞ 25,000 രൂപക്കാണ് സ്വന്തമാക്കിയത്. കുടുംബവീടിെൻറ മുറ്റത്ത് കെട്ടിയിടുന്ന പശുവിന് വെള്ളവും തീറ്റയുമൊക്കെ നൽകി പലപ്പോഴും പരിപാലിച്ചിരുന്നത് അയൽവാസികളാണ്. ശനിയാഴ്ച രാത്രി 11.30ന് പശുവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്ന സി.സി ടി.വി ദൃശ്യവും കണ്ടെത്തിയിട്ടുണ്ട്. പൊലീസിനുപുറമേ സമൂഹമാധ്യമങ്ങളും െറസിഡൻറ്സ് അസോസിയേഷനും പശുവിനെ തേടിയുള്ള യാത്രയിലാണ്.