Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ ബോട്ട്​ ജെട്ടി...

ആലപ്പുഴ ബോട്ട്​ ജെട്ടി ഇനി ഓർമ; മാതാ ജെട്ടിയിൽനിന്ന്​ ഇന്നുമുതൽ സർവിസ്

text_fields
bookmark_border
ആലപ്പുഴ ബോട്ട്​ ജെട്ടി ഇനി ഓർമ; മാതാ ജെട്ടിയിൽനിന്ന്​ ഇന്നുമുതൽ സർവിസ്
cancel
camera_alt

ആ​ല​പ്പു​ഴ​യി​ലെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ സ​ർ​വി​സ്​ ന​ട​ത്താ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ മാ​താ​ ജെ​ട്ടി

ആ​ല​പ്പു​ഴ: ജി​ല്ല കോ​ട​തി​പ്പാ​ലം ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്റെ പു​രാ​ത​ന മു​ഖ​മാ​യ ബോ​ട്ട് ജെ​ട്ടി​യും സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ് കെ​ട്ടി​ട​വും ഇ​നി ഓ​ർ​മ​യാ​കും. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ യാ​ത്രാ​ബോ​ട്ടു​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള വേ​ഗ​യും സീ​കു​ട്ട​നാ​ടും ശ​നി​യാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മാ​യ മാ​താ​ജെ​ട്ടി​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തും. ക​ൺ​ട്രോ​ളി​ങ്​ ഓ​ഫി​സ്, സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫി​സ്, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ശൗ​ചാ​ല​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം. ബോ​ട്ടു​ജെ​ട്ടി​മാ​റ്റ​ത്തോ​ടെ ഔ​ട്ട് പോ​സ്​​റ്റ്​ ഭാ​ഗ​ത്തു​നി​ന്ന് സി​വി​ൽ സ്​​റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക റോ​ഡി​ന്റെ ബ​ണ്ട് നി​ർ​മാ​ണ​വും തു​ട​ങ്ങും.

ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി

ആ​ല​പ്പു​ഴ​​യി​ൽ​നി​ന്ന്​ പു​ല​ർ​ച്ച 5.30 മു​ത​ൽ രാ​ത്രി 9.30 വ​രെ പ്ര​തി​ദി​നം 110-120 സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം, കൃ​ഷ്ണ​പു​രം, ച​ങ്ങ​നാ​ശ്ശേ​രി, നെ​ടു​മു​ടി, കൈ​ന​ക​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പാ​തി​രാ​മ​ണ​ൽ, ആ​ർ. ബ്ലോ​ക്ക്, കൈ​ന​ക​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സീ ​കു​ട്ട​നാ​ട് ടൂ​റി​സ്റ്റ്​ ബോ​ട്ടും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി കു​ട്ട​നാ​ടി​ന്റെ കാ​യ​ൽ​ക്കാ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന വേ​ഗ​യും ഉ​ൾ​​പ്പെ​ടെ​യു​ള്ള സ​ർ​വി​സു​ക​ൾ ഇ​നി മാ​താ​ജെ​ട്ടി​യി​ൽ​നി​ന്നാ​വും പു​റ​പ്പെ​ടു​ക.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട് ജെ​ട്ടി​യും സ്​​റ്റേ​ഷ​നും താ​ൽ​ക്കാ​ലി​ക ജെ​ട്ടി​യി​ലേ​ക്ക്​ മാ​റ്റു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ട്. സ്​​റ്റേ​ഷ​നി​ലെ നൂ​റോ​ളം ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ ഇ​ത​ര​സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​രും യാ​ത്ര​ക്കാ​രും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ളും വി​ശ്ര​മം, ഭ​ക്ഷ​ണം, ബോ​ട്ടു​ക​ളു​ടെ​യും ഓ​ഫി​സി​ന്റെ​യും സു​ര​ക്ഷ എ​ന്നി​വ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന പു​തി​യ ജെ​ട്ടി​യി​ൽ ല​ഭി​ക്കി​​ല്ലെ​ന്ന​താ​ണ്​ പ​രി​മി​തി.

ഫി​നി​ഷി​ങ് പോ​യി​ന്‍റി​ൽ ദേ​ശീ​യ ജ​ല​പാ​ത അ​തോ​റി​റ്റി​യു​ടെ ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്നു​ണ്ട്. ഈ ​കെ​ട്ടി​ടം താ​ൽ​ക്കാ​ലി​ക​മാ​യി വി​ട്ടു​കൊ​ടു​ത്താ​ൽ ബോ​ട്ട് ജെ​ട്ടി​ക്കും സ്​​റ്റേ​ഷ​ൻ ഓ​ഫി​സി​നും വി​പു​ല​മാ​യ സൗ​ക​ര്യം ല​ഭി​ക്കും. മൊ​ബി​ലി​റ്റി ഹ​ബ്ബി​ന്റെ നി​ർ​മാ​ണം തു​ട​ങ്ങു​മ്പോ​ൾ കോ​ട​തി​പ്പാ​ലം വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം പു​ന്ന​മ​ട വ​ഴി​യാ​ണ് തി​രി​ച്ചു​വി​ടു​ന്ന​ത്. അ​പ്പോ​ൾ ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ലി​ൽ ഇ​റ​ങ്ങി ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്ക് പോ​കാ​നും എ​ളു​പ്പ​മാ​കും.

മാ​യു​ന്ന​ത്​ ആ​ല​പ്പു​ഴ​യു​​ടെ ത​ല​യെ​ടു​പ്പ്​

ജ​ല​ഗ​താ​ഗ​ത രം​ഗ​ത്ത് ആ​ല​പ്പു​ഴ​യു​ടെ ത​ല​യെ​ടു​പ്പാ​യി​രു​ന്നു ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ബോ​ട്ട് ജെ​ട്ടി. 1940ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത്​ നി​ർ​മി​ച്ച ജെ​ട്ടി​ക്ക് പ​ല മാ​റ്റ​ങ്ങ​ളും വ​ന്നെ​ങ്കി​ലും കെ​ട്ടി​ടം അ​തു​പോ​ലെ നി​ല​നി​ർ​ത്തി​യി​രു​ന്നു. അ​ക്കാ​ല​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ കൈ​യി​ലാ​യി​രു​ന്നു ജെ​ട്ടി.

ആ​ല​പ്പു​ഴ മാ​താ​ജെ​ട്ടി​യി​ലെ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ്​ സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫി​സ്

സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ചേ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​നാ​ണ് ആ​ദ്യ​മാ​യി ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ ബോ​ട്ട് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. അ​ന്ന് ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും കൊ​ല്ല​ത്തേ​ക്കും പാ​ർസ​ൽ സ​ർ​വി​സു​ക​ളു​ണ്ടാ​യി​രു​ന്നു. 1968ൽ ​കോ​ർ​പ​റേ​ഷ​നെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ത്തി​ന്‌ തു​ട​ക്ക​മി​ട്ടു. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ കെ​ട്ടി​ടം ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് ആ​ല​പ്പു​ഴ ജെ​ട്ടി​യോ​ട്‌ ചേ​ർ​ന്നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Boat JettyAlapuzha Boat Service
News Summary - Alappuzha boat jetty will remains in memory; news service will begin from today from matha jetty
Next Story