പാണാവള്ളിയിലെ വാട്സാപ്പ് കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
text_fieldsആന്നലത്തോട് സൗഹൃദ കൂട്ടായ്മയുടെ ഭക്ഷ്യ കിറ്റ് വിതരണം പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ഡോ. പ്രദീപ് കൂടയ്ക്കൽ വിതരണ ചുമതലയുള്ള കോഓർഡിനേറ്റേഴ്സിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
പൂച്ചാക്കൽ: ആലപ്പുഴ ജില്ല പാണാവള്ളി ആന്നലത്തോട് പ്രദേശവാസികൾ വാട്സാപ്പിലൂടെ രൂപം നൽകിയ സൗഹൃദ കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം നടത്തി. പ്രദേശത്ത് കോവിഡ് വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ട് പ്രയാസപ്പെടുന്ന നൂറോളം കുടുംബങ്ങൾക്ക് 15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റാണ് വിതരണം നടത്തിയത്.
ഭക്ഷ്യകിറ്റിെൻറ വിതരണ ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ഡോ. പ്രദീപ് കൂടയ്ക്കൽ നിർവ്വഹിച്ചു. സ്ഥിരം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗികൾക്ക് മരുന്ന് ലഭ്യമാക്കാനുള്ള പദ്ധതിയും അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഷിയാസ്, അൻവർ ഷാ, നസീബ് ബഷീർ, പി.എ.അൻസാരി, സാദിഖ്, അബ്ദുൽ സലാം, ഹക്കീം പാണാവള്ളി, റിജാസ്, അബ്ദുൽ സത്താർ, നിഷാദ് ഉമർ , അനസ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

